എ​നി​ക്ക് ഒ​രു മോ​ള്‍ ഉ​ണ്ടാ​യി​രു​ന്നു, പ​ത്തു മാ​സ​മേ അ​വ​ള്‍ ജീ​വി​ച്ചു​ള്ളൂ; അ​നു​ഭ​വി​ച്ച വേ​ദ​ന​ക​ളെ​ല്ലാം എ​നി​ക്ക് അ​നു​ഗ്ര​ഹ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന് ലാലു അലക്സ്

പ്ര​തി​സ​ന്ധി​യി​ലൂ​ടെ എ​ന്‍റെ ജീ​വി​തം ക​ട​ന്നു​പോ​യ​പ്പോ​ള്‍ മു​ഴു​വ​ന്‍ പി​ന്തു​ണ ത​ന്ന​ത് ഭാ​ര്യ ബെ​റ്റി​യാ​ണ്. പ​ല​പ്പോ​ഴും എ​നി​ക്ക് സി​നി​മ ഇ​ല്ലാ​താ​യി​ട്ടു​ണ്ട്. മ​ല​യാ​ള സി​നി​മ എ​ന്നോ​ട് കു​റ​ച്ചു​നാ​ള്‍ വീ​ട്ടി​ലി​രി​ക്കാ​ന്‍ പ​റ​യും.

ഞാ​ന്‍ അ​നു​സ​രി​ക്കും. സി​നി​മ ഇ​ല്ലാ​തെ വീ​ട്ടി​ലി​രി​ക്കു​ന്ന നാ​ളു​ക​ള്‍ വ​ലി​യ വി​ഷ​മം ഉ​ണ്ടാ​ക്കു​ന്ന​താ​ണ്. ജീ​വി​ത​ത്തി​ലെ വേ​ദ​ന​ക​ളെ കു​റി​ച്ച് ഓ​ര്‍​ത്താ​ല്‍ സ​ങ്ക​ടം വ​രും.

എ​നി​ക്ക് ഒ​രു മോ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. പ​ത്തു മാ​സ​മേ അ​വ​ള്‍ ജീ​വി​ച്ചു​ള്ളൂ. ഇ​ന്നും അ​വ​ളു​ടെ മു​ഖം മ​ന​സി​ല്‍ നീ​റ്റ​ലാ​ണ്. ഇ​ന്ന് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ അ​വ​ള്‍​ക്കി​പ്പോ​ള്‍ 30 വ​യ​സ് ആ​യേ​നെ.

പ​ക്ഷേ അ​തൊ​ക്കെ ഞാ​ന്‍ മ​റി​ക​ട​ന്നു. അ​നു​ഭ​വി​ച്ച വേ​ദ​ന​ക​ളെ​ല്ലാം എ​നി​ക്ക് അ​നു​ഗ്ര​ഹ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​വ​സ​ര​ങ്ങ​ള്‍ തേ​ടി താ​ന്‍ ഒ​രു​പാ​ട് വാ​തി​ലു​ക​ള്‍ മു​ട്ടി​യി​ട്ടു​ണ്ട്.

മി​ക്ക​വ​രും തു​റ​ന്നു ത​ന്നു. ഇ​ത്ര​യും കാ​ല​ത്തെ ജീ​വി​ത​ത്തി​നി​ട​യി​ല്‍ നി​ങ്ങ​ള്‍ ഭാ​ഗ്യ​വാ​ന്‍ ആ​ണോ​ന്ന് ചോ​ദി​ച്ചാ​ല്‍ ആ​കെ മൊ​ത്തം തൂ​ക്കി നോ​ക്കു​മ്പോ​ള്‍ ഭാ​ഗ്യ​വാ​നാ​ണ്.

സ്വ​പ്നം ക​ണ്ട​തി​നേ​ക്കാ​ള്‍ പ​ല​തും അ​ഞ്ചും പ​ത്തും മ​ട​ങ്ങ് തി​രി​ച്ചു കി​ട്ടി. -ലാ​ലു അ​ല​ക്സ്

Related posts

Leave a Comment