സ്റ്റോ​പ്പി​ല്ലാ​തി​രു​ന്ന സ്ഥ​ല​ത്ത് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ച്ചു: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് താ​ഴെ​വീ​ണു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം‌‌

ആ​ലു​വ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ് യു​വാ​വ് മ​രി​ച്ചു. പോ​ഞ്ഞാ​ശേ​രി അ​മ്മ​ച്ചി​ക്ക​വ​ല സ്വ​ദേ​ശി അ​ൽ​ത്താ​ഫ് (35) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് അ​പ​ക​ടം.

ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ൽ​ത്താ​ഫ് കാ​ൽ വ​ഴു​തി താ​ഴേ​ക്ക് വീ​ണ​ത്. ആ​ലു​വ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പി​ല്ലാ​തി​രു​ന്ന ട്രെ​യി​ൻ വേ​ഗം കു​റ​ച്ച​പ്പോ​ൾ യു​വാ​വ് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

ദീ​ർ​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന അ​ൽ​ത്താ​ഫ് പി​ന്നീ​ട് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Related posts

Leave a Comment