നി​യ​മ​ങ്ങ​ൾ വ​ന്ന​തു​കൊ​ണ്ട്സ്ത്രീകൾക്കുനേരെയുള്ള അ​തി​ക്ര​മ​ങ്ങ​ൾ  കു​റ​യുന്നില്ലെന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ല​തിക സു​ഭാ​ഷ്

തൃ​ശൂ​ർ: നി​യ​മ​ങ്ങ​ൾ വ​ന്ന​തു​കൊ​ണ്ട് സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ കു​റ​യി​ല്ലെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​കാ സു​ഭാ​ഷ്. അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ന്ധി​ച്ച് ജ​മാ​അ​ത്തെ ഇ​സ്ലാ​മി വ​നി​താ വി​ഭാ​ഗം സം​സ്ഥാ​ന സ​മി​തി സം​ഘ​ടി​പ്പി​ച്ച “പെ​ണ്‍​ക​രു​ത്ത്: നീ​തി​ക്ക് പ്ര​തി​രോ​ധ​ത്തി​ന്’ വ​നി​താ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അവർ.സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​റ​ഹ്മ​ത്തു​ന്നീ​സ അ​ധ്യ​ക്ഷ​യാ​യി.

ഹൈ​ദ​ര​ാബാ​ദ് അ​മൂ​മ​ത്ത് സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ലി​ദ പ​ർ​വീ​ണ്‍, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ശ​ബ്ന സി​യാ​ദ്, ഇ​രി​ങ്ങാല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫസർ സി​സ്റ്റ​ർ ഡോ. റോ​സ് ആ​ന്‍റോ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി വ​നി​താ വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​വി. ജ​മീ​ല, പൊ​ലീ​സ് മ​ർ​ദന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വി​നാ​യ​ക​ന്‍റ അ​മ്മ ഓ​മ​ന ഏ​ങ്ങ​ണ്ടി​യൂ​ർ, ജി​ഐ​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഫീ​ദ അ​ഹ്മ​ദ്, “വിം​ഗ്സ്’ പ്ര​സി​ഡ​ന്‍റ് ത​സ്നിം ഫാ​ത്തി​മ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി കേ​ര​ള സെ​ക്ര​ട്ട​റി കെ.​കെ. ഫാ​ത്വിമ സു​ഹ്റ, ഫ​രീ​ദ അ​ൻ​സാ​രി, സം​സ്ഥാ​ന സ​മി​തി​യം​ഗം അ​സൂ​റ അ​ലി, റു​ഖി​യാ റ​ഹീം, ഫാ​ത്വി​മ മൂ​സ, സൈ​ന​ബ് ചാ​വ​ക്കാ​ട്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​സു​ബൈ​ദ, ഖ​ദീ​ജ റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts