ഭ​വ​ന​ര​ഹി​ത​യാ​യ ല​ക്ഷ്മി​ക്കും മ​ക​നും വ​ട​ക്ക​ഞ്ചേ​രി അ​പ്ലൈ​ഡ് കോ​ള​ജ് ഓ​ഫ് സ​യ​ൻ​സി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സ്വ​പ്ന​വീ​ടൊ​രു​ങ്ങു​ന്നു

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി അ​പ്ലൈ​ഡ് കോ​ള​ജ് ഓ​ഫ് സ​യ​ൻ​സി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​യാ​യ ല​ക്ഷ്മി​ക്കും മ​ക​നും സ്വ​പ്ന​വീ​ടൊ​രു​ങ്ങു​ന്നു. അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം റോ​സി സ്കൂ​ൾ വ​ഴി​യി​ൽ ചോ​ഴി​യം​കാ​ടാ​ണ് വീ​ടു​നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ​ത്.

ഈ​മാ​സം ത​ന്നെ എ​ല്ലാ​പ​ണി​ക​ളും ക​ഴി​ച്ച് ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹം. ക​ഴി​ഞ്ഞ​ദി​വ​സം വീ​ടി​ന്‍റെ മെ​യി​ൻ വാ​ർ​ക്ക പൂ​ർ​ത്തി​യാ​യി. ര​ണ്ടു ബെ​ഡ്റൂം, ഹാ​ൾ, അ​ടു​ക്ക​ള, ബാ​ത്ത് റൂം ​ഉ​ൾ​പ്പെ​ടെ 450 സ്ക്വ​യ​ർ​ഫീ​റ്റി​ലാ​ണ് വീ​ട്. അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് മൊ​ത്തം ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി, കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വീ​ടി​ല്ലാ​ത്ത​വ​ർ​ക്കു വീ​ടു​നി​ർ​മി​ച്ചു ന​ല്കാ​ൻ അ​ഭ​യം പ്രോ​ജ​ക്ട് എ​ന്ന പേ​രി​ൽ പ​ദ്ധ​തി​യി​ട്ട​ത്.

ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ​നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ ഈ ​ആ​ശ​യം ഉ​യ​ർ​ന്ന​തെ​ങ്കി​ലും നി​ര​വ​ധി​പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​പ്ന​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​യി​രു​ന്നു. അ​ഞ്ചു​രൂ​പ മു​ത​ൽ​ക്കു​ള്ള ചെ​റി​യ തു​ക​യി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ര​ണ്ട​ര​ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചു. കൂ​ടാ​തെ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും ക​യ​റി​യി​റ​ങ്ങി​യും പ​ണം സ്വ​രൂ​പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ന·​മ​ന​സി​ന് പി​ന്തു​ണ​യു​മാ​യി പി​ന്നീ​ട് നി​ര​വ​ധി​പേ​രെ​ത്തി. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ത​ൽ അ​യ​ൽ​വാ​സി​ക​ൾ വ​രെ അ​വ​ർ​ക്കു ചെ​യ്യാ​വു​ന്ന സ​ഹാ​യ​ങ്ങ​ളു​മാ​യി വീ​ടു​നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കി.വീ​ടു​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളെ​ല്ലാം ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യ്ക്കു സ്പോ​ണ്‍ ചെ​യ്തും പൊ​തു​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളു​ടെ കാ​രു​ണ്യ​പ്ര​വൃ​ത്തി​യെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ചെ​റി​യ നി​ര​ക്കി​നാ​ണ് ക​രാ​റു​കാ​ര​നാ​യ ഷാ​ജ​ഹാ​നും പ​ണി ന​ട​ത്തു​ന്ന​ത്.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സു​ധ ജി.​സു​ധീ​ർ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കൃ​പ​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 250 വോ​ള​ണ്ടി​യ​ർ​മാ​രു​ണ്ട് ഈ ​സേ​വ​ന​ത്തി​നു പി​ന്നി​ൽ. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ്മാ​ര​ക​മാ​യു​ള്ള ജി​ല്ല​യി​ലെ ആ​ദ്യ​ഭ​വ​ന​നി​ർ​മാ​ണം എ​ന്ന​നി​ല​യി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​വും ഉ​റ​പ്പോ​ടും​കൂ​ടി​യാ​ണ് വീ​ടു​നി​ർ​മി​ക്കു​ന്ന​ത്.

Related posts