പു​ല്ലൂ​രി​ലെ അ​പ​ക​ട​വ​ള​വിൽ  കച്ചവടം നിരോധിച്ച് പിഡബ്ല്യൂഡി; റോഡരികിലെ കച്ചവടം നിരോധിക്കാൻ അധികാരമില്ലെന്ന് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ

ഇ​രി​ങ്ങാ​ല​ക്കു​ട: പു​ല്ലൂ​രി​ലെ അ​പ​ക​ട​വ​ള​വിൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും മ​ണ്ണ​ടി​ച്ചി​ട്ടി​രി​ക്കു​ന്ന സ്ഥ​ല​ത്ത് വ​ഴി​യോ​ര ക​ച്ച​വ​ടം നി​രോ​ധി​ച്ച​തിനെതിരെ വഴിയോര കച്ചവടക്കാർ രംഗത്ത്. ചി​ല സ്ഥാ​പി​ത താ​ല്പ​ര്യ​ക്കാ​രു​ടെ താ​ല്പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണെ​ന്നു കച്ചവടം നിരോധിച്ച തെന്നും, വ​ഴി​യോ​ര ക​ച്ച​വ​ടം നി​രോ​ധി​ക്കാ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​ക്കും പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​നും അ​ധി​കാ​ര​മി​ല്ലെ​ന്നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ അവകാശപ്പെട്ടു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും വ്യാ​പാ​രി​ക​ളും ചേ​ർ​ന്നാ​ണു ബോ​ർ​ഡു​ക​ൾ പുല്ലൂർ അപകട വളവിൽ കച്ചവടം നിരോധി ച്ചെന്ന് സൂചിപ്പിച്ച് ബോർഡുകൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റെ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന പു​ല്ലൂ​ർ ഉ​രി​യ​ചി​റ അ​പ​ക​ട​വ​ള​വ് ര​ണ്ടു​കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാണ് വ​ള​വ് നി​വ​ർ​ത്തു​ന്ന​ത്. പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ റോ​ഡി​ൽ മീ​ൻ ക​ച്ച​വ​ടം മു​ത​ൽ ഫ്രൂ​ട്ട്സ്, വ​സ്ത്ര​ങ്ങ​ൾ വ​രെ കച്ചവടം തുടങ്ങിയിരുന്നു.

റോ​ഡ​രി​കി​ൽ ക​ച്ച​വ​ട​ത്തി​നാ​യി സാ​ധ​ന​ങ്ങ​ൾ നി​ര​ന്ന​തോ​ടെ ഇവിടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ആളുകൾ എത്തുന്നത് കൂടുതൽ അ​പ​ക​ട​ സാധ്യതയാണ് വരുത്തിവയ്ക്കുന്നത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു വ​ഴി​യോ​ര ക​ച്ച​വ​ടം നി​രോ​ധി​ച്ചു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

Related posts