കോ​വ​ള​ത്ത് വി​ദേ​ശ വ​നി​ത​യെ  പീ​ഡി​പ്പി​ച്ചു കൊ​ന്ന കേസിലെ  ര​ണ്ടു പ്ര​തി​ക​ളും കു​റ്റ​ക്കാ​ർ; നാലര വർഷത്തിന് ശേഷം വിധിവരുമ്പോൾ നിർണായകമായത് സാഹചര്യ തെളിവുകൾമാത്രം

 

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് വി​ദേ​ശ വ​നി​ത​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്.

പോ​ത്ത​ന്‍​കോ​ട്ടെ ആ​യൂ​ര്‍​വേ​ദ കേ​ന്ദ്ര​ത്തി​ല്‍ സ​ഹോ​ദ​രി​ക്കൊ​പ്പം ചി​കി​ത്സ​ക്കെ​ത്തി​യ നാ​ല്‍​പ്പ​തു​കാ​രി​യാ​യ ലാ​ത്‌​വി​യ​ന്‍ യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​ക​ളാ​യ ഉ​മേ​ഷും ഉ​ദ​യി​നും കു​റ്റ​ക്കാ​രാ​ണെ​ന്നു കേ​ട​തി ക​ണ്ടെ​ത്തി​യ​ത്.

Latvian Woman In Kerala Was Allegedly Drugged, Raped Before Murder; 2  Arrested

കോ​വ​ള​ത്തെ​ത്തി​യ യു​വ​തി​യെ ടൂ​റി​സ്റ്റ് ഗൈ​ഡെ​ന്ന വ്യാ​ജേ​നെ പ​ന​ത്തു​റ​യി​ലു​ള്ള ഉ​മേ​ഷും ഉ​ദ​യ​നും സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യെ ക​ണ്ട​ല്‍​കാ​ട്ടി​ലെ​ത്തി​ച്ച് ല​ഹ​രി​മ​രു​ന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ച ശേ​ഷം ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്നെ​ന്നാ​ണ് കേ​സ്.

2018 മാ​ര്‍​ച്ച് 14ന് ​കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഏ​പ്രി​ല്‍ 20ന് ​അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട കേ​സി​ല്‍ കൊ​ല​പാ​ത​കം ന​ട​ന്ന് നാ​ല​ര വ​ര്‍​ഷ​മാ​കു​മ്പോ​ഴാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്.

Related posts

Leave a Comment