പ​ത്തു ദി​വ​സം മു​മ്പ് കാ​ണാ​താ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ വ​ന​ത്തി​ല്‍ ! ആ​ണ്‍​സു​ഹൃ​ത്ത് അ​റ​സ്റ്റി​ല്‍…

ഛത്തീ​സ്ഗ​ഢി​ല്‍ പ​ത്തു​ദി​വ​സം മു​മ്പ് കാ​ണാ​താ​യ ബാ​ങ്കു​ജീ​വ​ന​ക്കാ​രി​യു​ടെ മൃ​ത​ദേ​ഹം കാ​ടി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ത​നു കു​റെ (26) എ​ന്ന യു​വ​തി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ഒ​ഡി​ഷ​യി​ലെ വ​ന​ത്തി​ല്‍ വ​ച്ച് ക​ണ്ടെ​ത്തി​യ​ത്. പാ​തി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ഒ​ഡി​ഷ​യി​ലെ ബാ​ലം​ഗീ​റി​ലെ കാ​ട്ടി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്.

ഛത്തീ​സ്ഗ​ഢ് കോ​ര്‍​ബ സ്വ​ദേ​ശി​നി​യാ​ണ് ത​നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ ആ​ണ്‍ സു​ഹൃ​ത്ത് സ​ച്ചി​ന്‍ അ​ഗ​ര്‍​വാ​ളി​നെ (30) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

യു​വ​തി വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്നും മൃ​ത​ദേ​ഹം ഇ​തി​ന് ശേ​ഷം ക​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

റാ​യ്പു​രി​ലെ സ്വ​കാ​ര്യ ബാ​ങ്കി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ത​നു. ന​വം​ബ​ര്‍ 21 മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്.

സ​ച്ചി​നൊ​പ്പം ത​നു ഒ​ഡി​ഷ​യി​ലേ​ക്ക് പോ​യെ​ന്നാ​യി​രു​ന്നു ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ച വി​വ​രം. ബ​ന്ധു​ക്ക​ള്‍ 22-ാം തീ​യ​തി കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ഛത്തീ​സ്ഗ​ഢ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​ഡി​ഷ​യി​ലെ വ​ന​ത്തി​നു​ള്ളി​ല്‍ പാ​തി ക​ത്തി​യ നി​ല​യി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​ത്.

പോ​ലീ​സ് ഇ​വി​ടെ എ​ത്തി മൃ​ത​ദേ​ഹം ത​നു​വി​ന്റേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​താ​ണെ​ന്നും തെ​ളി​വ് ന​ശി​പ്പി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് മൃ​ത​ദേ​ഹം ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ​ച്ചി​നെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Related posts

Leave a Comment