സിപിഎം പാര്‍ട്ടി ഓഫീസില്‍ റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം, അന്വേഷണം പ്രഖ്യാപിച്ചത് നടപടി എടുക്കാനുറച്ച്, വനിതാ മതില്‍ നടത്തിയ നാട്ടില്‍ കണ്ണില്‍ ഇരുട്ടുകയറി നവോത്ഥാനായകരും

സ്ത്രീസമത്വത്തിനുവേണ്ടി വനിതാ മതില്‍ നടത്തിയ സര്‍ക്കാര്‍ ഭരിക്കുന്ന നാട്ടില്‍ ഒരു വനിതാ ഐപിഎസ് ഓഫീസര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനാകില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. കഴിഞ്ഞദിവസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തതിനെതിരേ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ യുവ ഐപിഎസ് ഓഫീസര്‍ ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണം. പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

പാര്‍ട്ടിയെ അപമാനിക്കാനാണ് റെയ്ഡ് എന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതിനിടെ ഡിസിപിയായിരുന്ന ചൈത്ര റെയ്ഡ് നടത്താനുള്ള തീരുമാനത്തിന്റെ കാരണം സംബന്ധിച്ച് എഡിജിപിക്ക് വിശദീകരണം നല്‍കിയിരുന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ചൈത്ര അറിയിച്ചു.

ഓഫീസ് സെക്രട്ടറി അടക്കം കുറച്ച് പേര്‍ മാത്രമേ പരിശോധനാ സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളില്‍ നിന്ന് ലഭിച്ച വിവരത്തി!ന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും ചൈത്ര വിശദീകരിച്ചിട്ടുണ്ട്. അതിനിടെ അത്തരത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഉത്തരവില്ലെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Related posts