പരിധിയില്‍ കൂടുതല്‍ പണം ചെലവഴിച്ചു, വരവ് ചെലവ് കാണിച്ചില്ല! ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സരിക്കുന്നതിന് 8,750 പേ​ർ​ക്ക് വി​ല​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ണ്ടോ​ട്ടി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ച്ച 8750 പേ​ർ​ക്ക് ഈ ​വ​ർ​ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കു​ന്ന​തി​ന് വി​ല​ക്ക്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ര​വ് ചെ​ല​വ് കാ​ണി​ക്കാ​ത്ത​തി​നും, പ​രി​ധി​യി​ൽ കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ച്ച​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​യോ​ഗ്യ​രാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​വ​ർ​ക്ക് വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​ന് വി​ല​ക്കു​ള​ള​ത്.

ആ​റ് വ​ർ​ഷ​ത്തേ​ക്കാ​ണ് ഇ​വ​രെ അ​യോ​ഗ്യ​രാ​ക്കി​യ​ത്. ആ​യ​തി​നാ​ൽ 2021 ൽ ​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ന്നാ​ലും ഇ​വ​ർ​ക്ക് മ​ൽ​സ​രി​ക്കാ​നാ​കി​ല്ല.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് മ​ത്സരി​ച്ച​വ​രാ​ണ് വ​ര​വ് ചെ​ല​വ് സ​മ​ർ​പ്പി​ക്കാ​നും പ​രി​ധി​യി​ൽ കൂ​ടു​ത​ൽ തു​ക ചെ​ല​വ​ഴി​ച്ച​താ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യ​ത്. 882 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 6559 പേ​രേ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​യോ​ഗ്യ​രാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്ത് ആ​കെ 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണു​ള​ള​ത്. സം​സ്ഥാ​ന​ത്ത് 84 ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്ക് മ​ൽ​സ​രി​ച്ച 1188 പേ​രേ​യും അ​യോ​ഗ്യ​രാ​ക്കി​യി​ട്ടു​ണ്ട്. 88 ന​ഗ​ര​സ​ഭ​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള​ള​ത്. 145 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 557 പേ​രും, 14 ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 62 പേ​രും യോ​ഗ്യ​രാ​യ​വ​രാ​ണ്.

ആ​റ് കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 384 പേ​ർ​ക്കും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ്. 2015 ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ന്ന് മ​ത്സ​രി​ച്ച​വ​രാ​യി​രു​ന്നു ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ അ​യോ​ഗ്യ​രാ​യ​ത്. 1031 പേ​ർ​ക്കാ​ണ് വ​രും തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കാ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത്. 161 പേ​രു​ള​ള വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് അ​യോ​ഗ്യ​ർ കു​റ​വു​ള​ള​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ 122 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സരി​ച്ച 972 പേ​രാ​ണ് അ​യോ​ഗ്യ​രാ​യ​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്ക് 10,000 മു​ത​ൽ 60,000 രൂ​പ വ​രെ​യാ​ണ്് ചെ​ല​വ​ഴി​ക്കാ​നാ​യി അ​നു​വ​ദി​ച്ച തു​ക.

ഇ​ത് മ​റി​ക​ട​ന്നും കൃ​ത്യ​മാ​യ ക​ണ​ക്ക് ബോ​ധി​പ്പി​ക്കാ​ത്ത​വ​ർ​ക്കു​മാ​ണ് അ​യോ​ഗ്യ​രാ​യ​ത്. തോ​റ്റ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് കൂ​ടു​ത​ലും വ​ര​വ് ചെ​ല​വ് കാ​ണി​ക്കാ​തെ അ​യോ​ഗ്യ​രാ​യ​ത്.

Related posts

Leave a Comment