വില കുറഞ്ഞു, ഇനി കച്ചവടം പൊടിപൊടിക്കും…!ആ​ന്ധ്രയിൽ നിന്നും നാ​ര​ങ്ങാ എത്തിതുടങ്ങി; ആശ്വാസത്തിൽ കച്ചവടക്കാർ

കോ​ട്ട​യം: കു​തി​ച്ചു​യ​ർ​ന്ന നാ​ര​ങ്ങാ വി​ല അ​ൽ​പ്പം താ​ഴ്ന്നു. എ​ന്നാ​ൽ സ​വാ​ള വി​ല​യി​ൽ കു​റ​വി​ല്ല. ഇ​ന്ന​ലെ വ​രെ ചെ​റു​നാ​ര​ങ്ങ വി​ല കി​ലോ​ഗ്രാ​മി​ന് 220 രൂ​പ​യി​ൽ വ​രെ എ​ത്തി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ത് 140-150ലേ​ക്ക് താ​ഴ്ന്നു. നേ​രത്തെ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ൽ നാ​ര​ങ്ങ എ​ത്തി​യി​രു​ന്ന​ത്.

വ​ര​വ് കു​റ​ഞ്ഞ​തോ​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നു. എ​ന്നാ​ൽ ഇ​ന്ന് ത​മി​ഴ്നാ​ടി​നു പു​റ​മേ മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും നാ​ര​ങ്ങ എ​ത്തി​യ​തോ​ടെ​യാ​ണ് വി​ല കു​റ​ഞ്ഞ​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വി​ല ഇ​നി​യും താ​ഴു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ ന​ല്കു​ന്ന സൂ​ച​ന. അ​തേ സ​മ​യം സ​വാ​ള വി​ല​യി​ൽ മാ​റ്റ​മി​ല്ല. കി​ലോ​ഗ്രാ​മി​ന് 55-60 രൂ​പ​യാ​ണ് സ​വാ​ള​യു​ടെ വി​ല.

Related posts