നൗഷാദിന്‍റെ തന്ത്രങ്ങൾ പാളി; കെഎസ്ആ​ർ​ടി​സി ബ​സി​ൽ  അ​രക്കിലോ ക​ഞ്ചാ​വു​മാ​യി തൊടുപുഴക്കാരൻ പി​ടി​യി​ൽ

കോ​ട്ട​യം: തൊ​ടു​പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്ന എ​റ​ണാ​കു​ളം തോ​പ്പുംപ​ടി സ്വ​ദേ​ശി​യെ കോ​ട്ട​യം എ​ക് സൈ​സ് സ്പെ​ഷ​ൽ സ​ക്വാ​ഡ് പി​ടി​കൂ​ടി. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് അ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി.കൊ​ച്ച​ങ്ങാ​ടി സ്വ​ദേ​ശി തു​ണ്ടിപ്പ​റ​ന്പി​ൽ വീ​ട്ടി​ൽ പി.​എം. നൗ​ഷാ​ദ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്നു രാ​വി​ലെ കോ​ട്ട​യം കു​മ​ളി കെഎസ്ആ​ർ​ടി​സി ബ​സി​ൽ 520ഗ്രാം ​ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ ണ്ടു വ​രവേ വാ​ഴൂ​ർ പു​ളി​​ക്ക​ൽ​ക​വ​ല ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് കു​ടു​ങ്ങി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെക്‌‌ട​ർ വി.​പി.​അ​നൂ​പും പാ​ർ​ട്ടി​യും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ന്പ​ത്തുനി​ന്ന് സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​യാ​ളാ​ണ് നൗ​ഷാ​ദെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കു​മ​ളി​യി​ൽ നി​ന്നു വ​രു​ന്ന ബ​സു​ക​ൾ മു​ണ്ട​ക്ക​യ​ത്ത് എ​ത്തു​ന്പോ​ൾ സ്ഥി​ര​മാ​യി എ​ക്സൈ​സ്, പോ​ലീ​സ് റെ​യ്ഡു​ള്ള​തി​നാ​ൽ മു​ണ്ട​ക്ക​യ​ത്തി​നു മു​ൻ​പ് ഇ​റ​ങ്ങി ഓ​ട്ടോ​യി​ൽ മു​ണ്ട​ക്ക​യം സ്റ്റാ​ൻ​ഡി​ലെ​ത്തി അ​വി​ടെ നി​ന്നാ​ണ് ബ​സി​ൽ ക​യ​റു​ന്ന​ത്. അ​താ​യ​ത് എ​ക്സൈ​സ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ ബ​സി​ൽ ക​യ​റി​യാ​ൽ പി​ന്നീ​ട് പി​ടി​ക്ക​പ്പെ​ടി​ല്ല എ​ന്ന ധാ​ര​ണ​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ക​ട​ത്തി വ​ന്ന​ത്.

ക​ഞ്ചാ​വ് ക​ട​ത്തു​കാ​രു​ടെ ഈ ​ത​ന്ത്രം മ​ന​സി​ലാ​ക്കി​യാ​ണ് എ​ക്സൈ​സ് വാ​ഴൂ​ർ പു​ളി​ക്ക​ൽ​ക​വ​ല ഭാ​ഗ​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ടി.​എ​സ്. സു​രേ​ഷ്, സി​ഇ​ഒ സു​ജി​ത്ത്, ബൈ​ജു​മോ​ൻ, സു​ജാ​ത സി.​ബി, ഡ്രൈ​വ​ർ റോ​ഷി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts