എനിക്കറിയാമ്മേല സാറേ…വാതില്‍ തുറന്നപ്പോള്‍ കയറി വന്നതാ ! അത്താഴത്തിന് വിളിക്കാതെ വലിഞ്ഞു കയറി എത്തിയ പുള്ളിപ്പുലിയെ കണ്ട് വീട്ടുകാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചത്…

അത്താഴം കഴിക്കുമ്പോള്‍ അപ്രതീക്ഷിതമായെത്തി അതിഥിയെ കണ്ട് വീട്ടുകാര്‍ ഒന്നടങ്കം ഞെട്ടി. മഹാരാഷ്ട്രയിലെ ഒരു കുടുംബത്തിനാണ് ഈ അനുഭവം. സാക്ഷാല്‍ പുള്ളിപ്പുലിയാണ് അത്താഴം തേടി വീടിനുള്ളിലേക്കെത്തിയത്. പിമ്പലാവ് റോത്ത എന്ന സ്ഥലത്താണ് സംഭവം.

പുറത്തു നിന്ന വളര്‍ത്തുനായയെ അത്താഴമാക്കാനാണ് പുലി വീടിനുള്ളിലേക്ക് കയറിയത്. എന്നാല്‍ പുലിയെ കണ്ടതോടെ വീട്ടുകാര്‍ വിരണ്ടു.ഇവര്‍ തന്നെ പുലിയെ മുറിക്കുള്ളിലാക്കി വാതില്‍ അടച്ചു. അതുകൊണ്ട് ആര്‍ക്കും തന്നെ അപകടമൊന്നും സംഭവിച്ചില്ല. വനംവകുപ്പ് അധികൃതരും എസ്ഒഎസ് അധികൃതരുമെത്തി. വീടിന് സമീപം ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു.

കിടപ്പുമുറിയില്‍ അടച്ചിട്ടിരുന്ന പുള്ളിപുലിയെ മയക്കുവെടി വച്ചാണ് പിടികൂടിയത്. രക്ഷാപ്രവര്‍ത്തകരെത്തി ജനാലയിലൂടെ നോക്കുമ്പോള്‍ മുറിക്കുള്ളിലെ മേശയില്‍ കയറിയിരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം മൂന്ന് മണിക്കൂറോളം നീണ്ടു. ശേഷം പുലിയെ കൂട്ടിലാക്കി. ഇതിനെ പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഏകദേശം നാല് വയസ് പ്രായമുള്ള ആണ്‍ പുള്ളിപ്പുലിയാണ് പിടിയിലായത്. പരിശോധനകള്‍ക്ക് ശേഷം പുലിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി തുറന്നുവിടാനാണു തീരുമാനം.

Related posts