ലൈസൻസ് ഇല്ലേ, വിൽക്കണ്ട; മത്സ്യവ്യാപാരത്തിന് കൊല്ലം ജില്ലയിൽ ലൈസൻസ് നിർബന്ധമാക്കുന്നു

കൊല്ലം :ജി​ല്ല​യി​ല്‍ മ​ത്സ്യ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്റെ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ത്സ്യ ച​ന്ത​ക​ളി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കും.

ക​ള​ക്‌​ട്രേ​റ്റി​ല്‍ ചേ​ര്‍​ന്ന ഭ​ക്ഷ്യ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ലൈ​സ​ന്‍​സ് എ​ടു​ക്കാ​ത്ത​വ​ര്‍​ക്ക് ര​ജി​സ്‌​ട്രേ​ഡ് നോ​ട്ടീ​സ് ന​ല്‍​കും.
അ​ന​ധി​കൃ​ത വ​ഴി​യോ​ര മ​ത്സ്യ ക​ച്ച​വ​ടം ഗ​താ​ഗ​ത​ക്കു​രു​ക്കും മാ​ലി​ന്യ പ്ര​ശ്‌​ന​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന​താ​യി സ​മി​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

ലോ​റി​ക​ളി​ല്‍ മ​ത്സ്യ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വ​ന്ന പ​രാ​തി​ക​ളും പ​രി​ഗ​ണി​ച്ചു. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ പ​ച്ച​രി​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ യോ​ഗം ച​ര്‍​ച്ച ചെ​യ്തു.

എ​ത്ര​യും വേ​ഗം ഇ​ത് പ​രി​ഹ​രി​ക്കു​മെ​ന്ന് എ ​ഡി എം ​പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. അ​ന​ധി​കൃ​ത റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ കൈ​വ​ശം വ​യ്ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

ന​ഗ​ര​ത്തി​ലെ പ​ല ഹോ​ട്ട​ലു​ക​ളും ഏ​ക​പ​ക്ഷീ​യ​മാ​യി ഊ​ണി​നും മ​റ്റു വി​ഭ​വ​ങ്ങ​ള്‍​ക്കും വി​ല വ​ര്‍​ധി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​ക​ളും പ​രി​ഗ​ണി​ച്ചു. ഹോ​ട്ട​ലു​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്തു ഏ​കീ​കൃ​ത വി​ല സ​മ്പ്ര​ദാ​യം, വി​ല​നി​ല​വാ​രം പ്ര​ദ​ര്‍​ശി​പ്പി​ക്ക​ല്‍ എ​ന്നീ കാ​ര്യ​ങ്ങ​ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ ​ഡി എം ​പ​റ​ഞ്ഞു.

Related posts

Leave a Comment