രണ്ടാം പ്രളയത്തിലും പമ്പാനദി കരകവിഞ്ഞെങ്കിലും പു​ളി​ക്കീ​ഴി​ലെ  11 വീട്ടുകാർ പ്രളയത്തിൽ അകപ്പെട്ടില്ല; കാരണം ഇതാണ്….

പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പ​ന്പാ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി തി​രു​വ​ല്ല ക​ട​പ്ര പു​ളി​ക്കീ​ഴി​ലെ സീ​റോ​ലാ​ൻ​ഡ്ലെ​സ് കോ​ള​നി​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യെ​ങ്കി​ലും ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച 11 വീ​ടു​ക​ളും പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഹാ​പ്ര​ള​യം ത​ന്നു​പോ​യ പാ​ഠ​ങ്ങ​ളാ​ണ് ഈ ​അ​തി​ജീ​വ​ന​ത്തി​ന് സ​ഹാ​യി​ച്ച​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ആ​കെ മു​ങ്ങി​പ്പോ​യ പ്ര​ദേ​ശ​മാ​ണ് ക​ട​പ്ര. പ​ന്പാ ന​ദി​യു​ടെ തീ​ര​ത്തെ ഈ ​ഗ്രാ​മ​ത്തി​ലെ വീ​ടു​ക​ളി​ൽ ചെ​റി​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​പ്പോ​ലും വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് സീ​റോ ലാ​ൻ​ഡ്ലെ​സ് കോ​ള​നി​യി​ലെ ലൈ​ഫ് വീ​ടു​ക​ൾ ത​റ​യി​ൽ നി​ന്നും ആ​റ​ടി​വ​രെ ഉ​യ​ര​മു​ള്ള തൂ​ണു​ക​ളി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു​മു​റി​ക​ൾ, അ​ടു​ക്ക​ള, ഹാ​ൾ, സി​റ്റൗ​ട്ട്, ടോ​യ്‌ലറ്റ് എ​ന്നി​വ​യ​ട​ങ്ങു​ന്ന വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ഏ​ഴ് ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വാ​യ​ത്.

ലൈ​ഫ് പ​ദ്ധ​തി​യി​ൽ നി​ന്നും ന​ൽ​കി​യ നാ​ലു ല​ക്ഷം രൂ​പ​യും ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് (ഫോ​മ) ന​ൽ​കി​യ ര​ണ്ടു ല​ക്ഷം രൂ​പ​യും ത​ണ​ൽ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന ന​ൽ​കി​യ ഒ​രു ല​ക്ഷം രൂ​പ​യും ചേ​ർ​ത്താ​ണ് പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന വീ​ടു​ക​ൾ എ​ല്ലാ പ​ണി​ക​ളും തീ​ർ​ത്ത് കൈ​മാ​റി​യ​ത്. ത​ണ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​ണ് ഭ​വ​ന​നി​ർ​മാ​ണ​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്.

ഇ​ത്ത​വ​ണ​ത്തെ പ്ര​ള​യ​ത്തി​ലും ഈ ​പ്ര​ദേ​ശ​ത്തെ മ​റ്റു വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യപ്പോൾ ആ​റ​ടി ഉ​യ​ര​ത്തി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളി​ലേ​ക്ക് ക​യ​റാ​നു​ള്ള പ​ടി​ക​ൾമാ​ത്ര​മേ മു​ങ്ങി​യു​ള്ളൂ. അ​തി​നാ​ൽ ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​ന്നും ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റേ​ണ്ടി വ​ന്നി​ല്ല. ഫോ​മ​യും ത​ണ​ലും ചേ​ർ​ന്ന് ഈ ​പ്ര​ദേ​ശ​ത്ത് നി​ർ​മി​ച്ചു ന​ൽ​കി​യ മ​റ്റ് 21 വീ​ടു​ക​ളും പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കു​ന്ന മാ​തൃ​ക​യി​ലാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി മു​ത്തൂ​റ്റ് ഗ്രൂ​പ്പ് നി​ർ​മി​ച്ചു​ ന​ൽ​കു​ന്ന 15 വീ​ടു​ക​ളും ഈ ​മാ​തൃ​ക​യി​ൽ പ​ണി​യു​ന്നു​ണ്ട്.

Related posts