പെ​പ്പ​ർ പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ധാ​ന ടൂ​റി​സ്റ്റ് ഹ​ബ്ബാ​യി പൊ​ന്നാ​നി മാ​റുമെന്ന് സ്പീ​ക്ക​ർ ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ

പൊ​ന്നാ​നി: പെ​പ്പ​ർ പ​ദ്ധ​തി​യി​ലൂ​ടെ പൊ​ന്നാ​നി മ​ണ്ഡ​ലം സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ടൂ​റി​സ്റ്റ് ഹ​ബ്ബാ​യി മാ​റു​മെ​ന്ന് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ ആ​രം​ഭി​ക്കു​ന്ന പൊ​ന്നാ​നി പെ​പ്പ​ർ പ​ദ്ധ​തി​യു​ടെ​യും ഏ​ക​ദി​ന ശി​ൽ​പ​ശാ​ല​യു​ടെ​യും ഉ​ദ്ഘാ​ട​നം പൊ​ന്നാ​നി റൗ​ബ റ​സി​ഡ​ൻ​സി ഹോ​ട്ട​ലി​ൽ നി​ർ​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യാ​ത്ര​ക​ളെ അ​റി​വു​ക​ളാ​ക്കി മാ​റ്റു​ക​യാ​ണ് ടൂ​റി​സ​ത്തി​ന്‍റെ ല​ക്ഷ്യം. പെ​പ്പ​ർ പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ചു ടൂ​റി​സം ഗ്രാ​മ​സ​ഭ​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു. ടൂ​റി​സം സാ​ധ്യ​ത​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​ത്തി ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​യാ​ണ് പെ​പ്പ​ർ.

ടൂ​റി​സം മേ​ഖ​ല​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കു കൂ​ടി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ഈ ​പ​ദ്ധ​തി​യി​ൽ പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ടൂ​റി​സം സാ​ധ്യ​ത​ക​ളെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ടൂ​റി​സം സാ​ധ്യ​ത​ക​ളും ജ​ന​ങ്ങ​ളു​ടെ ക​ഴി​വും ക​ര​വി​രു​തു​ക​ളും പാ​ര​ന്പ​ര്യ​ങ്ങ​ളും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ഹെ​റി​റ്റേ​ജ്, മ​ത്സ്യ​ബ​ന്ധ​നം, ക​യ​ർ സം​സ്ക​ര​ണം, ക​ളി​മ​ണ്‍ പാ​ത്രനി​ർ​മാ​ണം, കാ​യ​ൽ സ​വാ​രി, ക​ട​ൽ അ​റി​വു​ക​ൾ, പൊ​ന്നാ​നി പ​ല​ഹാ​ര​ങ്ങ​ൾ ഭ​ക്ഷ​ണം, ഖ​വ്വാ​ലി, ഗ​സ​ൽ സം​ഗീ​ത ധാ​ര​ക​ൾ, പൈ​തൃ​ക ഭ​വ​ന​ങ്ങ​ളി​ലെ താ​മ​സം, പു​ഞ്ച​ക്കോ​ൾ മേ​ഖ​ല​യി​ലെ കൃ​ഷി പ​രി​ച​യം, പ​രി​സ്ഥി​തി പ​ഠ​നം തു​ട​ങ്ങി സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വു​മാ​യി ഇ​ഴ​ചേ​ർ​ന്നു നി​ൽ​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് ഇ​തി​ലൂ​ടെ ന​ട​പ്പാ​ക്കു​ക.

ശി​ൽ​പ​ശാ​ല​യി​ൽ പെ​പ്പ​ർ ടൂ​റി​സം പ​ദ്ധ​തി​യും പൊ​ന്നാ​നി​യി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ളും വി​ഷ​യ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​രൂ​പേ​ഷ് ക്ലാ​സെ​ടു​ത്തു.

Related posts