നിറവും പൊക്കവും ജീവിതത്തില്‍ ഒരു കാര്യമല്ല ! എല്ലാവരും എതിര്‍ത്തപ്പോള്‍ ഒളിച്ചോടി വിവാഹം; അന്ന് എതിര്‍ത്തവര്‍ക്കു പോലും ഇന്ന് അസൂയ തോന്നുന്ന ദേവയാനിയുടെ ജീവിതം ഇങ്ങനെ…

തെന്നിന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് സൂപ്പര്‍നായകന്മാരുടെ നായികയായി തിളങ്ങിയ താരമാണ് ദേവയാനി. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സീരിയല്‍ രംഗത്ത് ദേവയാനി ഇപ്പോഴും മിന്നും താരം തന്നെയാണ്.

തന്റെ ഭര്‍ത്താവിന്റെയും രണ്ടു പെണ്‍ മക്കളുടെയും ഒപ്പമുള്ള സന്തോഷ കുടുംബ ജീവിതത്തോടൊപ്പം അഭിനയമെന്ന കരിയറും താരം മുന്നോട്ട് കൊണ്ടു പോകുകയാണ്.

ഒരുപാടു കടമ്പകള്‍ കടന്നാണ് ദേവയാനി തന്റെ പ്രണയം സാക്ഷാത്കരിച്ചത്. താരത്തിന്റെ പ്രണയം എല്ലാവരാലും എതിര്‍ക്കപ്പെട്ടിരുന്നു. ദേവയാനിയെ വിവാഹം ചെയ്തത് സംവിധായകന്‍ രാജകുമാരനാണ്.

ഇവര്‍ ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയും ചെയ്തു. എന്നാല്‍ ഒന്നിക്കാന്‍ തീരുമാനിച്ചപ്പോള്‍ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല

എല്ലാവരും എതിര്‍ക്കാന്‍ കാരണം രാജ്കുമാറിന്റെ നിറവും ഉയരവുമായിരുന്നു. അദ്ദേഹത്തിന് മുഖ സൗന്ദര്യം കുറഞ്ഞു പോയി എന്നും, നിറമില്ല പൊക്കമില്ല, എന്നൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ത്തിയായിരുന്നു ആളുകള്‍ ഇവരുടെ ബന്ധത്തെ എതിര്‍ത്തത്.

ദേവയാനിയുടെ വീട്ടുകാരുടെ എതിര്‍പ്പ് ശക്തമായപ്പോള്‍ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. 2001 ലായിരുന്നു ഇവരുടെ വിവാഹം.

വിവാഹ ശേഷം വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ദേവയാനി തന്റെ കുടുംബത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും തുറന്ന് സംസാരിച്ചിരുന്നു.

അദ്ദേഹത്തിന്റെ സൗന്ദര്യമില്ലായിമയാണ് ഏവരുടെയും പ്രശ്‌നമെങ്കില്‍ അത് എനിക്കൊരിക്കലൂം ഒരു പ്രശ്‌നമായി തോന്നിയിരുന്നില്ല എന്നാണ് താരം പറഞ്ഞത്.

ഒരാളുടെ സൗന്ദര്യം അത് മനസിലാണ് വേണ്ടത് എന്നും അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും സൗന്ദര്യമുള്ള ആള്‍ തന്റെ ഭര്‍ത്താവ് ആണെന്നും കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ദാമ്പത്യ ജീവിതം ഞങ്ങളുടേതായിരിക്കും എന്നുമാണ് താരം പറയുന്നത്.

Related posts

Leave a Comment