ആ കഥാപാത്രം എനിക്കു ലഭിച്ചിരുന്നെങ്കില്‍ എന്ന് അത്രമാത്രം കൊതിച്ചു ! തന്നെ കൊതിപ്പിച്ചു കടന്നു കളഞ്ഞ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സംവൃതാ സുനില്‍…

രസികന്‍ എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിലെത്തിയ നടിയാണ് സംവൃത സുനില്‍. പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാനും നടിയ്ക്കായി.

സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം.

ഇതോട സിനിമ വിട്ട താരം പിന്നീട് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമയില്‍ ഇല്ലാത്ത സമയത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു സംവൃത.

ഇടയ്ക്ക് ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞ വിശ്വസിക്കുവോ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയില്‍ ഒരു വീട്ടമ്മയുടെ റോളിലാണ് നടി അഭിനയിച്ചത്.

അതേസമയം ഇത്രയും നാളത്തെ സിനിമാ ജീവിതത്തില്‍ തനിക്ക് അഭിനയിക്കാന്‍ മോഹം തോന്നിയ ഒരു കഥാപാത്രത്തെ കുറിച്ച് സംവൃത സുനില്‍ പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതി അവതരിപ്പിച്ച കാഞ്ചനമാല എന്ന കഥാപാത്രം തനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടെന്നാണ് സംവൃത പറഞ്ഞത്. ഒരഭിമുഖത്തില്‍ ആയിരുന്നു സംവൃതയുടെ വെളിപ്പെടുത്തല്‍.

സംവൃത സുനിലിന്റെ വാക്കുകള്‍ ഇങ്ങനെ…

എന്നെ മോഹിപ്പിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍. അതിലെ കാഞ്ചനമാലയുടെ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. അത്രത്തോളം എന്നെ കൊതിപ്പിച്ച കഥാപാത്രമാണത്. പാര്‍വ്വതി വളരെ മനോഹരമായി തന്നെ ആ കഥാപാത്രം ചെയ്തിട്ടുണ്ട്.

ആ സിനിമ ഒരു ടോട്ടല്‍ വര്‍ക്കായിരുന്നു. ഓരോരുത്തരും അവരുടെ മാക്‌സിമം എഫേര്‍ട്ട് എടുത്തുണ്ടാക്കിയ മലയാളത്തിലെ എറ്റവും മികച്ച ക്ലാസിക്ക് സിനിമയാണ് അതെന്നും സംവൃതാ സുനില്‍ പറയുന്നു.

അതേ സമയം 2015ലാണ് എന്ന് നിന്റെ മൊയ്തീന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആര്‍എസ് വിമലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം മൊയ്തീനും കാഞ്ചനമാലയും തമ്മിലുളള പ്രണയമാണ് പറഞ്ഞത്.

പൃഥ്വിരാജും പാര്‍വ്വതിയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു. പാര്‍വ്വതിക്ക് നിരവധി അവാര്‍ഡുകള്‍ നേടിക്കൊടുത്ത ചിത്രം കൂടിയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍.

സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പാര്‍വ്വതിക്ക് ലഭിച്ചിരുന്നു.

Related posts

Leave a Comment