ധൈര്യം ഉണ്ടെങ്കില്‍ നീ പുറത്തോട്ടു വാടാ *&%$#@#%മോനേ ! വാഹനത്തിന്റെ പുറത്തേക്ക് കയ്യിട്ട് സിംഹത്തെ തലോടാനും ഫോട്ടോയെടുക്കാനും യുവാവിന്റെ ശ്രമം; വീഡിയോ കാണാം…

കാട്ടിലൂടെയുള്ള വിനോദ സഞ്ചാരത്തിനിടെ ചിലര്‍ അനാവശ്യ സാഹസിക പ്രവൃത്തികള്‍ കൊണ്ട് അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

വാഹനത്തിനു പുറത്തേക്ക് കയ്യിട്ട് സിംഹത്തെ തലോടാന്‍ ശ്രമിച്ച സഞ്ചാരിയാണ് ഏവരെയും ഭയപ്പെടുത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ആഫ്രിക്കയിലെ സെരെങ്കതി ദേശീയ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിനുള്ളിലൂടെ വാഹനത്തില്‍ ചുറ്റി കറങ്ങി കാണുകയായിരുന്നു ഒരാള്‍. വാഹനത്തിന്റെ ഗ്ലാസിനരികെ സിംഹത്തിനെ കണ്ടതോടെ ഇയാള്‍ ഗ്ലാസ് താഴ്ത്തി.

ഈ സമയത്ത് സിംഹിണിയുമൊത്ത് സിംഹം വിശ്രമിക്കുകയായിരുന്നു. എന്നാല്‍ ആ സമയം ഇയാള്‍ കൈ പുറത്തേക്കിട്ട് സിംഹത്തെ തലോടാന്‍ ശ്രമിച്ചു.

പിന്നീട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ ഇത് സിംഹത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിംഹം രോഷത്തോടെ വാഹനത്തിന് നേരെ ചീറിയടുത്തു.

പെട്ടെന്ന് തന്നെ ഇയാള്‍ കൈ അകത്തേക്ക് വലിച്ച് ഗ്ലാസ് അടച്ചു. ഇതാണ് വിഡിയോയില്‍ കാണുന്നത്. നിരവധി ആളുകളാണ് ഇയാളുടെ പ്രവൃത്തിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Related posts

Leave a Comment