ഒത്തുകിട്ടിയാൽ ആനയെയും വീഴിക്കാം! വെള്ളം കുടിക്കാനെത്തിയ കുട്ടിആനയെ വേട്ടയായി ആൺ സിംഹവും ആറ് പെൺസിംഹങ്ങളും; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം

കാട്ടിലെ രാജാവാണെങ്കിലും കരിവീരന്‍റെ അടുത്ത് തന്‍റെ വേല നടക്കില്ലെന്ന് അറിയാമെങ്കിലും ഒത്തുകിട്ടിയാൽ ആനയെയും വീഴിക്കാം എന്ന് കാണിച്ചിരിക്കുയാണ് സിംഹം. ഇത്തരം ഒരു ഞെട്ടിക്കുന്ന കാഴ്ചയാണ് ആഫ്രിക്കയിലെ ഹോങ്കെ ദേശീയ പാർക്കിൽ കാണാൻ കഴിയുന്നത്.

പാർക്കിൽ വിനോദസഞ്ചാരികളായി എത്തിയ ആരോ പകർത്തിയതാണ് ഈ വിഡിയോ. നദീതീരത്ത് നിന്ന് ഒറ്റയ്ക്ക് വെള്ളം കുടിക്കുന്ന ആനകൂട്ടി. സമീപത്തെങ്ങും ആനക്കൂട്ടങ്ങളുമില്ല. ഇതിനെടാണ് ഇവിടേയ്ക്ക് ഒരു ആൺ സിംഹം എത്തുന്നത്. ഒറ്റയ്ക്കാണെന്ന് കണ്ട ആനകുട്ടിയെ സിംഹം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആന വിരട്ടിയോടിച്ചു വിട്ടു.

സിംഹം പുറകോട്ട് പോകുന്നത് കണ്ട് വെള്ളം കുടിക്കാതെ നടന്ന ആനകുട്ടിയെ പിന്നാലെ എത്തി ആൺ സിംഹം ആക്രമിക്കുകയായിരുന്നു. ഒപ്പം കൂട്ടിനായി ആറ് പെൺസിംഹങ്ങളും എത്തി. നിമിഷങ്ങൾക്കുള്ളിൽ കുട്ടിയാനയെ ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

 

Related posts