സഹോദര സ്നേഹത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ നാം കേട്ടിരിക്കും. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരത്തിലുള്ള നിരവധി വീഡിയോകള്‍ വൈറലാകാറുമുണ്ട്. അത്തരത്തില്‍ ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോ ആണ് യോഗ് എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ നിര്‍മാണം നടക്കുന്ന ഒരിടത്തായി നില്ക്കുന്ന മൂന്ന് കുരുന്നുകളെ കാണാം. പെട്ടെന്ന് ആ നിരത്തിലൂടെ ജെസിബി പോലുള്ളൊരു വാഹനം കടന്നുവരികയാണ്. ഉടനടി കുട്ടികളിലെ മൂത്ത പെണ്‍കുഞ്ഞ് മുന്നിലേക്ക് നീങ്ങി തന്റെ കുഞ്ഞുകൈകള്‍ വിടര്‍ത്തുകയാണ്.
കാര്യം മനസിലായ ഡ്രൈവര്‍ വാഹനം നിറുത്തുമ്പോള്‍ ഈ കുട്ടി തന്റെ ഇളയ സഹോദരങ്ങളെ രണ്ടിനേയും ഓരോരുത്തരായി വീട്ടിലേക്ക് എത്തിക്കുകയാണ്. അവര്‍ മൂവരും മാറി കഴിയുമ്പോള്‍ ലോഡുമായി വന്ന ആ വാഹനം കടന്നു പോവുകയാണ്.
വൈറലായി മാറിയ വീഡിയോയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്. ഉത്തരവാദിത്തമുള്ള സഹോദരിയും നല്ലവനായ ഡ്രൈവറും എന്നാണൊരാളുടെ കമന്റ്.
https://twitter.com/i/status/1602852122583867395
