ഉപദേശം ഞങ്ങളോട് വേണ്ട..! മന്ത്രിയുടെ വാക്കു പാഴ്‌‌വാക്കായി ; 87രൂപയ്ക്ക് കോഴിയില്ല; ഒ​രു കി​ലോ ലൈവ് ചിക്കന് 120രൂ​പ മു​ത​ൽ 130വ​രെ​ ഈടാക്കി വ്യാ​പാ​രി​ക​ൾ

kozhi-priceതി​രു​വ​നന്തപു​രം:​ കോ​ഴി വ്യാ​പാ​രി​ക​ളും  ധ​ന​കാ​ര്യ​മ​ന്ത്രി​യും ച​ർ​ച്ച ന​ട​ത്തി  പ്ര​ഖ്യാ​പി​ച്ച വി​ല​യി​ൽ ഇപ്പോഴും കോ​ഴി​യി​റ​ച്ചി ല​ഭി​ക്കി​ല്ല. പ​ല സ്ഥ​ല​ങ്ങ​ളി​ലും കോ​ഴി​യി​റ​ച്ചി​ക്ക് വ്യ​ത്യ​സ്ത വി​ല. ഒ​രു കി​ലോ ലൈവ് ചിക്കന്  120രൂ​പ മു​ത​ൽ 130വ​രെ​യാ​ണ് വ്യാ​പാ​രി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ഡ്രസ് ചെയ്ത ഒ​രു കി​ലോ ഇ​റ​ച്ചി​ക്ക് 175 മു​ത​ൽ 190വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. തലസ്ഥാന ജി​ല്ല​യി​ലെ കോ​ഴി​യി​റ​ച്ചി ക​ട​ക​ളി​ലും പൗ​ൾ​ട്രി ഫാ​മു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലാ​ണ് ഇ​ന്ന് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ സ​മാ​ന​മാ​യാ​ണ് കോ​ഴി വ്യാ​പാ​രി​ക​ൾ ഇ​റ​ച്ചി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള കെ​പ്കോ​യി​ലെ കോ​ഴി​വി​ല കി​ലോ​ക്ക് 130 ഉം ​ഇ​റ​ച്ചി​ക്ക് 158രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ക​ട്ടിം​ഗ് ചാ​ർ​ജ് വാ​ങ്ങാ​ൻ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ഴി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.  ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്ക് വ്യാ​പാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത് കോ​ഴി കി​ലോ​ക്ക് 87 രൂ​പ​യ്ക്ക് വി​ൽ​പ്പ​ന ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു.

കോ​ട്ട​യം: കോ​ഴി ക​ച്ച​വ​ട​ക്കാ​രു​ടെ സ​മ​രം തീ​ർ​ന്നെ​ങ്കി​ലും ആ​രും ക​ട തു​റ​ക്കു​ക​യോ സ​ർ​ക്കാ​ർ പ​റ​ഞ്ഞ വി​ല​യ്ക്ക് വി​ൽ​ക്കാ​നോ ത​യാ​റ​ല്ല. 87 രൂ​പ വി​ല​യ്ക്ക് ഒ​രു കി​ലോ​ഗ്രാം കോ​ഴി ന​ല്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം.    ഇ​ത​നു​സ​രി​ച്ച് സ​മ​രം തീ​ർ​ന്ന​താ​യി ഇ​ന്ന​ലെ ധ​നമ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും ഇ​ന്ന് ആ​രും ക​ട തു​റ​ന്നി​ട്ടി​ല്ല. കോ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ന്ന​ത്തെ വി​ല 105രൂ​പ. 105രൂ​പ​യ്ക്ക് കോ​ഴി വാ​ങ്ങി 87 രൂ​പ​യ്ക്ക് വി​ൽ​ക്കാ​നാ​വി​ല്ല. അ​തി​നാ​ൽ ക​ട തു​റ​ക്കു​ന്നി​ല്ല.

ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടേ ഇ​നി ക​ട തു​റ​ക്കു​ന്നു​ള്ളൂവെ​ന്ന് ചി​ക്ക​ൻ മ​ർ​ച്ച​ന്‍റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.    അ​താ​യ​ത് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു​ള്ള വി​ല​യ്ക്ക് കോ​ഴി വി​ൽ​ക്കാ​നാ​വി​ല്ലെ​ന്ന്. ഇ​തോ​ടെ ഇ​ന്നും കോ​ഴി​ക്ക​ട​ക​ൾ അ​ട​ഞ്ഞു ത​ന്നെ. അ​തേ സ​മ​യം ഹോ​ട്ട​ലു​ക​ളി​ലേ​ക്കും മ​റ്റും സ്ഥി​ര​മാ​യി കോ​ഴി​യി​റ​ച്ചി കൊ​ടു​ക്കു​ന്ന​വ​ർ അ​തു മു​ട​ക്കാ​തെ ന​ല്കു​ന്നു​ണ്ട്. ക​ട തു​റ​ന്ന് ക​ച്ച​വ​ടം ന​ട​ത്തു​ന്നി​ല്ല.

Related posts