ഡ്രൈവറായിരുന്നെങ്കിലും പള്‍സര്‍ സുനിയെ മുകേഷ് പരിചയപ്പെടുത്തിയിരുന്നത് കുടുംബാംഗമെന്ന രീതിയില്‍, നടന്റെ ഫോണ്‍ ഉപയോഗിച്ചിരുന്നതും സുനി തന്നെ, മുകേഷിന്റെ കുടുംബ ഫോട്ടോ എല്ലാത്തിനും തെളിവ്

muഅമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ കേസില്‍ മുകേഷിനെ ചോദ്യം ചെയ്യുമെന്ന് ഉറപ്പായി. ദിലീപിന് സുനിയെ പരിചയപ്പെടുത്തി കൊടുത്തത് മുകേഷാണ് പോലീസിന് തെളിവു ലഭിച്ചിട്ടുണ്ട്. സിപിഎം പിന്തുണയോടെ ജയിച്ച എംഎല്‍എ ആയതിനാല്‍ മുകേഷിനെ തൊടാന്‍ അന്വേഷണസംഘം മടിക്കുകയാണ്. അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യും.

ഒരു വര്‍ഷത്തോളം പള്‍സര്‍ സുനി തന്റെ െ്രെഡവറായിരുന്നുവെന്ന് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സുനിയുടെ രീതി അത്ര നല്ലതല്ലായെന്ന് മനസിലായപ്പോഴാണ് മാറ്റിയതെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ സുനി മുകേഷിന്റെ കുടുംബാംഗങ്ങള്‍ മാത്രമുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ ഉള്‍പ്പെട്ടിരിക്കുന്നതും നടന്റെ അമ്മയ്‌ക്കൊപ്പം നില്ക്കുന്നതും ചിരപരിചിതരെ പോലെയാണ്. ആരെങ്കിലും കുടുംബ ഫോട്ടോയില്‍ തീരെ പരിചയമില്ലാത്തൊരു ഡ്രൈവറെ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യവും പ്രസക്തമാണ്. സുനി ക്രിമിനലാണെന്ന കാര്യം അറിയില്ലായിരുന്നു. അമിത വേഗതയില്‍ വണ്ടിയോടിക്കുന്നതിനാലാണ് സുനിയെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടത്. സുനിയുമായി സൗഹാര്‍ദ്ദമായിട്ടാണ് പിരിഞ്ഞതെന്നും അയാളെക്കുറിച്ച് മറ്റൊന്നും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം സ്ഥിരം പള്‍സര്‍ ഉണ്ടായിരുന്നില്ല. വിളിക്കുമ്പോള്‍ വരുമ്പോള്‍ വരുന്ന െ്രെഡവര്‍ മാത്രമെന്നായിരുന്നു മുകേഷ് പറഞ്ഞത്.

19905375_776540275847828_4073480033540692531_n ഡ്രൈവര്‍ സ്ഥാനത്തുനിന്നു പിരിഞ്ഞശേഷവും പള്‍സര്‍ സുനി മുകേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ സ്ഥാനത്തുനിന്നും മാറ്റിയ വ്യക്തിയെ പിന്നീട് എന്തിനാണ് ബന്ധപ്പെട്ടതെന്ന ചോദ്യത്തിനു മുകേഷ് ഉത്തരം പറയേണ്ടിവരും.  ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ മുകേഷിനുണ്ടായിരുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം, തങ്ങളുടെ എംഎല്‍എയാണെങ്കിലും മുകേഷിനെ സംരക്ഷിക്കില്ലെന്ന സൂചനയാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നും കേള്‍ക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം അദേഹത്തെ വിളിച്ച് അറിയിച്ചിട്ടുണ്ട്.
20030764_10212120055949598_342272864_n
അതിനിടെ കൂടുതല്‍ അഭിനേതാക്കള്‍ക്കൊപ്പം പള്‍സര്‍ സുനി നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നടന്മാരായ അനൂപ് മേനോന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ക്കും ഒരു നടിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. പല ചിത്രങ്ങളും സിനിമ സെറ്റില്‍ നിന്നെടുത്തതാണെന്നാണ് സൂചന. അതേസമയം ദിലീപിനെ അങ്കമാലി കോടതി രണ്ടുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Related posts