അധ്യാപനത്തിന്റെ പടിയിറങ്ങുന്നു, സ്വന്തം വൃക്ക പകുത്തു നല്‍കാനുള്ള ഒരുക്കവുമായി! വൃക്ക കാത്തിരുന്ന ഷാജുവിനു മുന്നില്‍ മാലാഖയായി സിസ്റ്റര്‍ മെറിന്‍ പോള്‍

2017march31sr_merin_shaju

തൃ​​​ശൂ​​​ർ: ഹെ​​​ഡ്മി​​​സ്ട്ര​​​സ് സി​​​സ്റ്റ​​​ർ മെ​​​റി​​​ൻ പോ​​​ൾ ഇ​​​ന്ന് അ​​ധ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ടി​​യി​​റ​​ങ്ങു​​ക​​​യാ​​​ണ്, സ്വ​​​ന്തം വൃ​​​ക്ക പ​​​കു​​​ത്തു ന​​​ല്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​വു​​​മാ​​​യി കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ പ​​ട​​വു​​ക​​ൾ ക​​യ​​റാ​​ൻ. പ​​​തി​​​നേ​​​ഴു വ​​​ർ​​​ഷ​​​മാ​​​യി വൃ​​​ക്ക​​​രോ​​​ഗ​​​ത്തോ​​​ടു പോ​​​രാ​​​ടു​​​ന്ന ഇ​​​ത​​​ര മ​​​ത​​​വി​​​ശ്വാ​​​സി​​​യാ​​​യ യു​​​വാ​​​വി​​​നാ​​​ണു വൃ​​​ക്ക ന​​​ൽ​​​കു​​​ന്ന​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ലേ​​​ക്‌​​​ഷോ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ സി​​​സ്റ്റ​​​ർ പ്ര​​​വേ​​​ശ​​​നം തേ​​​ടും. അ​​​ഞ്ചാം തീ​​​യ​​​തി​​​യാ​​​ണു വൃ​​​ക്ക​​​മാ​​​റ്റി​​​വ​​​യ്ക്ക​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ.

“വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ത്യാ​​​ഗ​​​ത്തി​​​ലൂ​​​ടെ മ​​​റ്റൊ​​​രാ​​​ളു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന​​​തും സ​​​മൂ​​​ഹ​​​ത്തി​​​നു ന​​​ന്മ ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​തും കു​​​റേ​​​ക്കാ​​​ല​​​മാ​​​യു​​​ള്ള ആ​​​ഗ്ര​​​ഹ​​​മാ​​​ണ്’- വൃ​​​ക്ക​​​ദാ​​​നം ന​​​ട​​​ത്തു​​​ന്ന തൃ​​​ശൂ​​​ർ അ​​​ര​​​ണാ​​​ട്ടു​​​ക​​​ര ഇ​​​ൻ​​​ഫ​​​ന്‍റ് ജീ​​​സ​​​സ് സ്കൂ​​​ളി​​​ലെ ഹെ​​​ഡ്മി​​​സ്ട്ര​​​സ് മെ​​​റി​​​ൻ പോ​​​ൾ പ​​​റ​​​ഞ്ഞു. ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​റി​​​നു വൃ​​​ക്ക​​​ദാ​​​ന​​​ത്തി​​​നു ക​​​രു​​​ണ​​​യു​​​ടെ വ​​​ർ​​​ഷ​​​ത്തി​​​ൽ മേ​​​ല​​​ധി​​​കാ​​​രി​​​ക​​​ൾ അ​​​നു​​​മ​​​തി ന​​​ല്കി. വൃ​​​ക്ക​​​ദാ​​​താ​​​വാ​​​യ ഫാ. ​​​ഡേ​​​വി​​​സ് ചി​​​റ​​​മ്മ​​​ൽ ന​​​യി​​​ക്കു​​​ന്ന കി​​​ഡ്നി ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ മു​​​ഖേ​​​ന​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.

കൊ​​​ല്ലം​​ജി​​ല്ല​​യി​​ലെ നി​​​ല​​​മേ​​​ൽ ആ​​​ഴാ​​​ന്ത​​​ക്കു​​​ഴി​​​ത്തോ​​​ട്ട​​​ത്തി​​​ൽ സു​​​രേ​​​ന്ദ്ര​​​ന്‍റെ മ​​​ക​​​ൻ ഷാ​​​ജു​​​വാ​​​ണു വൃ​​​ക്ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. മു​​​പ്പ​​​ത്താ​​​റു​​​കാ​​​ര​​​നാ​​​യ ഷാ​​​ജു 17 വ​​​ർ​​​ഷ​​​മാ​​​യി വൃ​​​ക്ക​​​രോ​​​ഗി​​​യാ​​​ണ്. ഡോ​​​ക്ട​​​ർ തെ​​​റ്റാ​​​യി കു​​​റി​​​ച്ചു​​​ന​​​ല്കി​​​യ മ​​​രു​​​ന്ന് ദീ​​​ർ​​​ഘ​​​കാ​​​ലം ക​​​ഴി​​​ച്ചാ​​​ണ് വൃ​​​ക്ക​​​ക​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​ത്. ഒ​​​രു വൃ​​​ക്ക 16 വ​​​ർ​​​ഷം മു​​​മ്പേ ശ​​​സ്ത്ര​​​ക്രി​​​യ ചെ​​​യ്തു​​​നീ​​​ക്കി. ര​​​ണ്ടാ​​​മ​​​ത്തേ​​​തും ത​​​ക​​​രാ​​​റി​​​ലാ​​​ണെ​​​ന്ന് അ​​​ന്നേ ഡോ​​​ക്ട​​​ർ​​​മാ​​​ർ അ​​റി​​യി​​ച്ചി​​രു​​​ന്നു. ഏ​​​ഴു​​​വ​​​ർ​​​ഷ​​​മാ​​​യി വൃ​​​ക്ക​​​രോ​​​ഗം വ​​​ർ​​​ധി​​​ച്ചു. മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ വൃ​​​ക്ക​​​തേ​​​ടി കി​​​ഡ്നി ഫെ​​​ഡ​​​റേ​​​ഷ​​​നി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ട് അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മാ​​​യി.

വൃ​​​ക്ക​​​ദാ​​​ന​​​ത്തി​​​നു ത​​​യാ​​​റാ​​​യി നേ​​​ര​​​ത്തെ ര​​​ണ്ടു​​​പേ​​​ർ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു. ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്ക​​വേ, അ​​​വ​​​ർ പി​​​ന്മാ​​​റി. ഇ​​​നി എ​​​ന്തു ചെ​​​യ്യു​​​മെ​​​ന്ന​​​റി​​​യാ​​​തെ ദുഃ​​ഖി​​​ച്ചി​​​രി​​​ക്കു​​മ്പോ​​​ഴാ​​​ണു സി​​​സ്റ്റ​​​ർ ദേ​​​വ​​​ദൂ​​​ത​​​യാ​​​യി എ​​​ത്തു​​​ന്ന​​​ത്. “എ​​​ന്‍റെ ജീ​​​വ​​​ൻ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ദൈ​​​വം സി​​​സ്റ്റ​​​റെ ഒ​​​രു മാ​​​ലാ​​​ഖ​​​യാ​​​യി അ​​​യ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ​​​റ​​​ഞ്ഞാ​​​ൽ തീ​​​രാ​​​ത്ത ന​​​ന്ദി​​​യു​​​ണ്ട്’- വൃ​​​ക്ക സ്വീ​​​ക​​​രി​​​ക്കു​​​ന്ന ഷാ​​​ജു പ​​​റ​​​ഞ്ഞു.

കു​​​ഷ്യ​​​നു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കു​​​ന്ന ജോ​​​ലി​​​യാ​​​യി​​​രു​​​ന്നു ഷാ​​ജു​​വി​​ന്. 13 വ​​​ർ​​​ഷം മു​​മ്പ് വി​​​വാ​​​ഹി​​​ത​​​നാ​​​യി. ചി​​​കി​​​ത്സ​​​യ്ക്കു പ​​​ണ​​​മി​​​ല്ലാ​​​താ​​​യ​​​പ്പോ​​​ൾ സ്വ​​​ന്തം കി​​​ട​​​പ്പാ​​​ടം വി​​​റ്റു. ഇ​​​പ്പോ​​​ൾ അ​​​നു​​​ജ​​​നോ​​​ടൊ​​​പ്പ​​​മാ​​​ണു താ​​​മ​​​സം. ചി​​​കി​​​ത്സ​​​യ്ക്കു പ​​​ണ​​​ത്തി​​​നാ​​​യി സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ ഓ​​​ടി​​​ന​​​ട​​​ക്കു​​​ക​​​യാ​​​ണ്. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​കൂ​​​ടി പി​​​ന്തു​​​ണ​​​യോ​​​ടെ എ​​​സ്ബി​​​ടി നി​​​ല​​​മേ​​​ൽ ശാ​​​ഖ​​​യി​​​ൽ അ​​​ക്കൗ​​​ണ്ട് (ന​​​മ്പ​​ർ 67239664689, IFSC: SBTR0000228 ) തു​​​ട​​​ങ്ങി. ‘സ​​​ന്മ​​​ന​​​സു​​​ള്ള​​​വ​​​ർ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് നാ​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​ക്കു​​​ന്ന​​​ത്’- ഷാ​​​ജു പ​​​റ​​​യു​​​ന്നു.

സ്കൂ​​ളി​​ൽ​​നി​​ന്നു വി​​​ര​​​മി​​​ക്കു​​​ന്ന പ്രി​​യ​​പ്പെ​​ട്ട സി​​​സ്റ്റ​​​ർ വൃ​​​ക്ക​​​ദാ​​​നം ചെ​​​യ്യു​​​ക​​​യാ​​​ണെ​​​ന്നു സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​ല്ലാം അ​​​റി​​​യാം. പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും ആ​​​ശം​​​സ​​​ക​​​ളു​​​മാ​​​യി ഓ​​​ടി​​​യെ​​​ത്തി​​​യ അ​​​വ​​​രെ സി​​​സ്റ്റ​​​ർ സ്നേ​​​ഹ​​​പൂ​​​ർ​​​വം ആ​​​ശ്ലേ​​​ഷി​​​ച്ചു.

“ഇ​​​വ​​​രെ​​​ല്ലാം ക​​​രു​​​ണ​​​യു​​​ള്ള മ​​​ക്ക​​​ളാ​​​ണ്. പ​​​ല ദി​​​വ​​​സ​​​വും വീ​​​ട്ടി​​​ൽ​​​നി​​​ന്നു ര​​​ണ്ടു ഭ​​​ക്ഷ​​​ണ​​​പ്പൊ​​​തി കൊ​​​ണ്ടു​​​വ​​​ന്ന് പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രെ​​​ക്കൂ​​​ടി ഉൗ​​​ട്ടി. വീ​​​ടി​​​ല്ലാ​​​ത്ത സ​​​ഹ​​​പാ​​​ഠി​​​ക്ക് ഇ​​​വ​​​ർ വീ​​​ടു നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി’- സി​​​സ്റ്റ​​​ർ പ​​​റ​​​ഞ്ഞു. തൊ​​​യ​​​ക്കാ​​​വ് എ​​​ട​​​ക്ക​​​ള​​​ത്തൂ​​​ർ വീ​​​ട്ടി​​​ൽ പൗ​​​ലോ​​​സി​​​ന്‍റേ​​​യും ഏ​​​ല്യാ​​​ക്കു​​​ട്ടി​​​യു​​​ടേ​​​യും മ​​​ക​​​ളാ​​​ണ് സി​​​സ്റ്റ​​​ർ മെ​​​റി​​​ൻ പോ​​​ൾ.

Related posts