ഈയവസ്ഥ ആര്‍ക്കും വരരുതേ ദൈവമേ! ട്യൂമര്‍ ബാധിച്ച് മുഖം മുഴുവന്‍ മറഞ്ഞുപോയ മിഥുന്റെ കഥ ഇന്ന് ബ്രിട്ടീഷ് ചാനലുകളിലും വാര്‍ത്ത; മിഥുന്‍ ചൗഹാന്റെ അവസ്ഥയെക്കുറിച്ചറിയാം

gjyygfjugfjgfujfശരീരം മുഴുവന്‍ വലിയ മുഴകള്‍ ബാധിച്ച മിഥുന്‍ ചൗഹാനെന്ന 16-കാരനെ കണ്ടാല്‍ പേടിക്കാത്തവരുണ്ടാകില്ല. മുഖം മറച്ചുകൊണ്ടുള്ള വലിയ മുഴ അവന്റെ ജീവിതം പോലും അസാധ്യമാക്കിയിരിക്കുന്നു. മുഴമനുഷ്യനെന്ന് അയല്‍ക്കാരും ബന്ധുക്കളും കളിയാക്കി വിളിക്കുന്ന മിഥുനെ അത്യപൂര്‍വമായ ജനിതക രോഗമാണ് ഈ വിധത്തിലാക്കിയത്. ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന ജനിതക വൈകല്യമാണ് മിഥുന്റെ ജീവിതം അസഹ്യമാക്കിയത്. ശരീരത്തിലെ എല്ലാ ഞെരമ്പുകളുടെയും അറ്റത്ത് ട്യൂമര്‍ ബാധിക്കുന്ന അപൂര്‍വമായ ജനിതക രോഗമാണിത്. 3500 പേരില്‍ ഒരാള്‍ക്കുമാത്രമാണ് ഈ രോഗം വരാന്‍ സാധ്യത. മിഥുനെ കാണുന്നതുപോലും മറ്റുള്ളവര്‍ക്ക് അറപ്പായതോടെ, വീട്ടിനുള്ളില്‍ തളച്ചിട്ടതുപോലെയാണ് അവന്റെ ജീവിതം. ഈ രോഗം ബാധിച്ചവരില്‍ ഏറ്റവും വികൃതമായ അവസ്ഥയിലാണ് മിഥുനെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുഖത്തിന് മേലെ വലിയ ട്യൂമറുള്ളതിനാല്‍ ഭക്ഷണം കഴിക്കാനും കാണാനും എന്തിന് ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് മിഥുന്‍.
yutyuhtfrhy
ബിഹാറിലെ തനി ഗ്രാമീണരായ മിഥുന്റെ മാതാപിതാക്കള്‍ക്ക് മകനെ ചികിത്സിക്കാനുള്ള സാമ്പത്തിക ശേഷിയുമില്ല. ഏതായാലും ഇരുളടഞ്ഞുകിടന്ന മിഥുന്റെ ജീവിതത്തിലേക്ക് പ്രതീക്ഷയുടെ നേരീയ വെളിച്ചം ഇപ്പോള്‍ തുറന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ സഞ്ജയ് പാണ്ഡെ മിഥുന്റെ ദുരവസ്ഥയെക്കുറിച്ചറിയുകയും ബ്രിട്ടീഷ് ചാനലായ ചാനല്‍5-ല്‍ അതേക്കുറിച്ച് വാര്‍ത്ത വരികയും ചെയ്തതോടെ ചികിത്സയ്ക്കുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. അതി സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ മിഥുന്റെ മുഖത്തെ ട്യൂമര്‍ നീക്കം ചെയ്യാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇത് ചിലപ്പോള്‍ അവന്റെ ജീവിതത്തെ അപകടത്തിലാക്കിയേക്കാമെന്ന മുന്നറിയിപ്പ് ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. എന്നാല്‍, ജീവിതത്തില്‍ മറ്റൊന്നും ശേഷിക്കുന്നില്ലെന്ന് മിഥുന്റെ അമ്മ ബാച്ചിയ പറയുന്നു. ആരോഗ്യവാനായി ജനിച്ച മിഥുന്റെ ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത് അഞ്ചാം വയസ്സുമുതലാണ്. സ്‌കൂളില്‍പ്പോലും പോകാനാകാതെ ജീവിതം വീട്ടില്‍ത്തന്നെ തളച്ചിടുകയായിരുന്നു. സഞ്ജയ് പാണ്ഡെയിലൂടെ ലോകം മിഥുന്റെ കഥയറിഞ്ഞതോടെ, പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോ. അശ്വിനി ദാസ് ശസ്ത്രക്രിയക്ക് സമ്മതിക്കുകയും ചെയ്തു. ഇന്‍ഡോറിലെ ലൈഫ് കെയര്‍ ഹോസ്പിറ്റലിലാണ് മിഥുന്റെ ശസ്ത്രക്രിയകള്‍ നടക്കുക.

juygtju

 

Related posts