ദൈ​വ​ത്തി​നു മാ​ത്ര​മേ ഇ​നി ര​ക്ഷി​ക്കാ​നാ​കൂ ! ഡോ​ക്ട​ര്‍​മാ​ര്‍ കൈ​യ്യൊ​ഴി​ഞ്ഞ മ​ക​ളെ ര​ക്ഷി​ച്ച​ത് ദൈ​വ​മെ​ന്ന് ദേ​വ​യാ​നി…

ഒ​രു കാ​ല​ത്ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ശാ​ലീ​ന​സൗ​ന്ദ​ര്യ​ത്തി​ന്റെ അ​വ​സാ​ന വാ​ക്കാ​യി​രു​ന്നു ന​ടി ദേ​വ​യാ​നി.

ദേ​വ​ത​പ്പോ​ലെ വ​ന്ന് മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള ആ​രാ​ധ​ക​രു​ടെ മ​നം കീ​ഴ​ട​ക്കാ​ന്‍ അ​വ​ര്‍​ക്ക് ക​ഴി​ഞ്ഞു.

ത​മി​ഴി​നെ പു​റ​മേ മ​ല​യാ​ള​ത്തി​ലും, തെ​ലു​ങ്കി​ലും അ​വ​ര്‍ അ​റി​യ​പ്പെ​ടു​ന്ന താ​ര​മാ​യി. ഓ​രോ കു​ടും​ബ​ങ്ങ​ളോ​ടും വ​ള​രെ അ​ടു​ത്ത് നി​ല്ക്കു​ന്ന വേ​ഷ​ങ്ങ​ളാ​ണ് താ​രം ചെ​യ്ത​തി​ല്‍ ഏ​റെ​യും.

അ​തു​കൊ​ണ്ട് ത​ന്നെ കു​ടും​ബ​പ്രേ​ക്ഷ​ക​രു​ടെ പ്ര​ത്യേ​ക സ്നേ​ഹം താ​ര​ത്തി​ന് ല​ഭി​ക്കു​ക​യും ചെ​യ്തു.

മും​ബൈ​ക്കാ​രി​യാ​യ ദേ​വ​യാ​നി​യെ നെ​ക്സ്റ്റ് ഡോ​ര്‍ ഗേ​ള്‍ ഇ​മേ​ജി​ലാ​ണ് ആ​രാ​ധ​ക​ര്‍ സ്നേ​ഹി​ച്ച​ത്. കോ​യ​ല്‍ എ​ന്ന ഹി​ന്ദി സി​നി​മ​യി​ലാ​യി​രു​ന്നു ദേ​വ​യാ​നി ആ​ദ്യം അ​ഭി​ന​യി​ച്ച​ത്.

എ​ന്നാ​ല്‍ ഈ ​സി​നി​മ റി​ലീ​സ് ചെ​യ്തി​ല്ല. ഇ​തി​നി​ടെ മ​റാ​ത്തി സി​നി​മ​യി​ലും ബം​ഗാ​ളി സി​നി​മ​യി​ലും ദേ​വ​യാ​നി അ​ഭി​ന​യി​ച്ചു.

മ​ല​യാ​ളം സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ദേ​വ​യാ​നി തെ​ന്നി​ന്ത്യ​യി​ലേ​ക്ക് ചു​വ​ട് വെ​ച്ച​ത്. ന​ടി​യു​ടെ ആ​ദ്യ മ​ല​യാ​ള സി​നി​മ കി​ന്ന​രി​പ്പു​ഴ​യോ​ര​മാ​യി​രു​ന്നു. പി​ന്നീ​ട് നി​ര​വ​ധി ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം സി​നി​മ​ക​ളി​ല്‍ ദേ​വ​യാ​നി അ​ഭി​ന​യി​ച്ചു.

ഇ​പ്പോ​ഴി​താ ത​ന്റെ മ​ക്ക​ളെ മ​ര​ണ​ത്തി​ല്‍ നി​ന്നും തി​രി​ച്ചു​കി​ട്ടി​യ​തി​ന്റെ അ​നു​ഭ​വം പ​ങ്കു​വെ​ക്കു​ക​യാ​ണ് ദേ​വ​യാ​നി. ക​ലി​കാം​പൈ ആ​ണ് ത​ന്റെ ഇ​ഷ്ട ദൈ​വം.

വീ​ട്ടി​ല്‍ എ​പ്പോ​ഴും ആ​ഞ്ജ​നേ​യ സ്വാ​മി​യെ പൂ​ജി​ക്കാ​റു​ണ്ടെ​ന്നും പ്രാ​ര്‍​ത്ഥി​ച്ചി​ട്ടേ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് പോ​കാ​റു​ള്ളൂ​വെ​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കാ​റു​ള്ളൂ​വെ​ന്നും താ​രം പ​റ​യു​ന്നു.

ത​ന്റെ ര​ണ്ടാ​മ​ത്തെ മ​ക​ള്‍​ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ചി​രു​ന്നു. ദൈ​വ​ത്തോ​ട് പ്രാ​ര്‍​ത്ഥി​ച്ചോ​ളൂ എ​ന്നു പ​റ​ഞ്ഞ് ഡോ​ക്ട​ര്‍ കൈ​യ്യൊ​ഴി​ഞ്ഞി​രു​ന്നു​വെ​ന്നും അ​ന്ന് ത​ന്റെ മ​ക​ളെ ര​ക്ഷി​ച്ച​ത് ദൈ​വ​മാ​ണെ​ന്നും താ​ന്‍ ശ​ക്ത​മാ​യി മ​ക​ള്‍​ക്ക് വേ​ണ്ടി പ്രാ​ര്‍​ത്ഥി​ച്ചു​വെ​ന്നും ഒ​രു ദി​വ​സം കൊ​ണ്ട് മ​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ടു​വെ​ന്നും ദേ​വ​യാ​നി പ​റ​യു​ന്നു.

Related posts

Leave a Comment