ട്രെയിനിലെ ബിരിയാണിയില്‍ പല്ലിയെ കാട്ടി യാത്രക്കാരന്‍ ! എന്നാല്‍ ചോദ്യം ചെയ്യലില്‍ പല്ലിയെ പിടിച്ചിട്ടത് അയാള്‍ തന്നെയെന്ന് തെളിഞ്ഞു; എന്നാല്‍ അതിന്റെ കാരണം കേട്ടാല്‍ ഏവരും ഞെട്ടും

ട്രെയിന്‍ യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു തന്നെ വാങ്ങിയ ബിരിയാണിയില്‍ പല്ലിയുണ്ടെന്ന് പറഞ്ഞ് യാത്രക്കാരന്‍ രംഗത്തെത്തിയതോടെ ഒപ്പം ബിരിയാണി കഴിച്ചവരെല്ലാം വല്ലാതായി. എന്നാല്‍ ഒടുവില്‍ സത്യം പുറത്തു വന്നപ്പോള്‍ ഏവരും ഞെട്ടി. ട്രെയിനില്‍ നിന്നും സൗജന്യമായി ഭക്ഷണം ലഭിക്കാനായി ഇയാള്‍ ഭക്ഷണത്തില്‍ പല്ലിയെ പിടിച്ചിടുകയായിരുന്നുവെന്നാണ് തെളിഞ്ഞത്. ഒടുവില്‍ സംഭവത്തില്‍ ജബല്‍പൂര്‍ സ്വദേശിയായ സുരേന്ദര്‍ പാല്‍ പോലീസ് പിടിയിലായി. ഗുജ്കലിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഭക്ഷണത്തില്‍ നിന്നും പല്ലിയെ കിട്ടിയെന്ന പരാതിയോടെയാണ് ഇയാള്‍ കുടുങ്ങിയത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ പരാതി കിട്ടിയിരുന്നത് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഓര്‍ത്തെടുത്തതോടെയാണ് റെയില്‍വേ ഉദ്യോഗസ്ഥന് സംശയം തോന്നിയത്. ഉടന്‍ തന്നെ ജബല്‍പൂരിലെ റെയില്‍വേ ഉദ്യോഗസ്ഥന് പരാതി ഉന്നയിച്ച ആളുടെ ചിത്രമയച്ചു. ഉദ്യോഗസ്ഥര്‍ ആളെ തിരിച്ചറിഞ്ഞതോടെ റെയില്‍വേ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സുരേന്ദര്‍പാല്‍ കുറ്റം സമ്മതിച്ചു. താന്‍ രക്താര്‍ബുദ ബാധിതനാണെന്നും മാനസിക രോഗം മാറുന്നതിനായി പ്രത്യേക മത്സ്യം കഴിക്കുന്നുണ്ടെന്നും പാല്‍ വെളിപ്പെടുത്തി.

റെയില്‍വേ പോലെ രാജ്യത്തിന്റെ അഭിമാനമായ സ്ഥാപനത്തെയാണ് കള്ളപ്പരാതിയിലൂടെ നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഉടന്‍ തന്റെ അച്ഛന്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആയിരുന്നുവെന്ന് സുരേന്ദര്‍ പാല്‍ പറഞ്ഞു. എന്നാല്‍ നിങ്ങള്‍ നാണം കെടുത്തിയത് സ്വന്തം കുടുംബത്തെ തന്നെയാണ്. വീട്ടില്‍ നിന്നും മോഷ്ടിച്ചത് പോലെയാണ് ഇതെന്ന് ഉദ്യോഗസ്ഥനും ചോദിച്ചു. ഒടുവില്‍ ഭക്ഷണം സൗജന്യമാക്കാന്‍ താന്‍ തന്നെ പല്ലിയെ പിടിച്ചിട്ടതാണെന്ന് പാല്‍ തുറന്ന് പറയുന്ന വിഡിയോ റെയില്‍വേ ചിത്രീകരിച്ച ശേഷം താക്കീത് നല്‍കി വിട്ടയയ്ക്കുകയായിരുന്നു. എഴുപത് വയസിലേറെ പ്രായമുണ്ട് സുരേന്ദര്‍ പാലിന്.

Related posts