മി​സോ​റാ​മി​ല്‍ പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി ! അ​തി വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കും; വ്യ​ത്യ​സ്ത​മാ​യ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കും

ഐ​സോ​ള്‍: മി​സോ​റാ​മി​ല്‍ ഗ​വേ​ഷ​ക​സം​ഘം പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി. ഈ ​പ​ല്ലി​ക​ള്‍​ക്കു വ​ള​രെ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യും. അ​വ​യു​ടെ ശ​ബ്ദ​വും ഉ​ച്ച​ത്തി​ലു​ള്ള ഇ​ണ​ചേ​ര​ല്‍ വി​ളി​യും മ​റ്റു പ​ല്ലി​ക​ള്‍​ക്കി​ട​യി​ല്‍ ഇ​വ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. മി​സോ​റാം സം​സ്ഥാ​ന​ത്തി​ന്റെ പേ​രാ​ണ് പു​തി​യ ഇ​ന​ത്തി​ന് ന​ല്‍​കി​യ​ത് – ‘ഗെ​ക്കോ മി​സോ​റ​മെ​ന്‍​സി​സ്’. ഇ​വ​യ്ക്കു സ​ഹോ​ദ​ര സ്പീ​ഷി​സാ​യ ഗെ​ക്കോ പോ​പ്പേ​ന്‍​സി​സി​നോ​ട് സാ​മ്യ​മു​ണ്ട്. എ​ന്നാ​ല്‍ രൂ​പ​ഘ​ട​ന​യി​ലും നി​റ​ത്തി​ലും പു​തി​യ ഇ​നം വ്യ​ത്യ​സ്ത​മാ​ണ്. മി​സോ​റാം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും ജ​ര്‍​മ​നി​യി​ലെ ട്യൂ​ബിം​ഗ​നി​ലു​ള്ള മാ​ക്സ് പ്ലാ​ങ്ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബ​യോ​ള​ജി​യി​ലെ​യും ഗ​വേ​ഷ​ക​രു​ടെ സം​ഘ​മാ​ണ് പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ഹെ​ര്‍​പെ​റ്റോ​ള​ജി പ​ഠ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ജ​ര്‍​മ​ന്‍ ജേ​ണ​ലാ​യ സ​ലാ​മ​ന്ദ്ര​യു​ടെ ഏ​റ്റ​വും പു​തി​യ ല​ക്ക​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

ട്രെയിനിലെ ബിരിയാണിയില്‍ പല്ലിയെ കാട്ടി യാത്രക്കാരന്‍ ! എന്നാല്‍ ചോദ്യം ചെയ്യലില്‍ പല്ലിയെ പിടിച്ചിട്ടത് അയാള്‍ തന്നെയെന്ന് തെളിഞ്ഞു; എന്നാല്‍ അതിന്റെ കാരണം കേട്ടാല്‍ ഏവരും ഞെട്ടും

ട്രെയിന്‍ യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു തന്നെ വാങ്ങിയ ബിരിയാണിയില്‍ പല്ലിയുണ്ടെന്ന് പറഞ്ഞ് യാത്രക്കാരന്‍ രംഗത്തെത്തിയതോടെ ഒപ്പം ബിരിയാണി കഴിച്ചവരെല്ലാം വല്ലാതായി. എന്നാല്‍ ഒടുവില്‍ സത്യം പുറത്തു വന്നപ്പോള്‍ ഏവരും ഞെട്ടി. ട്രെയിനില്‍ നിന്നും സൗജന്യമായി ഭക്ഷണം ലഭിക്കാനായി ഇയാള്‍ ഭക്ഷണത്തില്‍ പല്ലിയെ പിടിച്ചിടുകയായിരുന്നുവെന്നാണ് തെളിഞ്ഞത്. ഒടുവില്‍ സംഭവത്തില്‍ ജബല്‍പൂര്‍ സ്വദേശിയായ സുരേന്ദര്‍ പാല്‍ പോലീസ് പിടിയിലായി. ഗുജ്കലിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ഭക്ഷണത്തില്‍ നിന്നും പല്ലിയെ കിട്ടിയെന്ന പരാതിയോടെയാണ് ഇയാള്‍ കുടുങ്ങിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ പരാതി കിട്ടിയിരുന്നത് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഓര്‍ത്തെടുത്തതോടെയാണ് റെയില്‍വേ ഉദ്യോഗസ്ഥന് സംശയം തോന്നിയത്. ഉടന്‍ തന്നെ ജബല്‍പൂരിലെ റെയില്‍വേ ഉദ്യോഗസ്ഥന് പരാതി ഉന്നയിച്ച ആളുടെ ചിത്രമയച്ചു. ഉദ്യോഗസ്ഥര്‍ ആളെ തിരിച്ചറിഞ്ഞതോടെ റെയില്‍വേ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സുരേന്ദര്‍പാല്‍ കുറ്റം സമ്മതിച്ചു. താന്‍ രക്താര്‍ബുദ ബാധിതനാണെന്നും മാനസിക…

Read More