കൊല്ലുന്ന ആപ്പുകൾക്ക് ലോക്കിട്ട് കേരള പോലീസ്; വ്യാജ ലോൺ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കംചെയ്ത് പോലീസ്; നീക്കം ചെയ്തത് എ​ഴു​പ​തോ​ളം ആ​പ്പു​ക​ൾ


തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ ലോ​ണ്‍ ആ​പ്പു​ക​ളി​ൽ കു​ടു​ങ്ങി​യു​ള്ള ആ​ത്മ​ഹ​ത്യ​ക​ളു​ടേ​യും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടേ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് കേ​ര​ള പോ​ലീ​സ്.

എ​ഴു​പ​തോ​ളം വ്യാ​ജ ലോ​ണ്‍ ആ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്ത​താ​യി കോ​ര​ള​പോ​ലീ​സ് അ​റി​യി​ച്ചു. പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് നീ​ക്കം ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

കേ​ര​ളാ പോ​ലീ​സ് സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ ടീം ​ആ​ണ് എ​ഴു​പ​തോ​ളം വ്യാ​ജ ലോ​ൺ ആ​പ്പു​ക​ൾ പ്ലേ​സ്റ്റോ​റി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത്.

അം​ഗീ​കൃ​ത​മ​ല്ലാ​ത്ത ലോ​ൺ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വാ​യ്പ എ​ടു​ത്ത​തി​ലൂ​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ൽ 94 97 98 09 00 എ​ന്ന ന​മ്പ​റി​ൽ 24 മ​ണി​ക്കൂ​റും പോ​ലീ​സി​നെ വാ​ട്സാ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ കൈ​മാ​റാം എ​ന്നും പോ​ലീ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ അ​റി​യി​ച്ചു.

ടെ​ക്സ്റ്റ്, ഫോ​ട്ടോ, വീ​ഡി​യോ, വോ​യി​സ് എ​ന്നി​വ​യാ​യി മാ​ത്ര​മാ​ണ് പ​രാ​തി ന​ൽ​കാ​ൻ ക​ഴി​യു​ക. നേ​രി​ട്ടു​വി​ളി​ച്ച് സം​സാ​രി​ക്കാ​നാ​വി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സ് ആ​സ്ഥാ​ന​ത്താ​ണ് ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക​കു​റ്റ​കൃ​ത്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൈ​ബ​ർ പോ​ലീ​സി​ന്റെ ഹെ​ൽ​പ് ലൈ​ൻ ആ​യ 1930 ലും ​ഏ​തു സ​മ​യ​ത്തും വി​ളി​ച്ച് പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണ് .

ചൈ​ന, മൗ​റീ​ഷ്യ​സ്, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 72 ലോ​ൺ ആ​പ്പു​ക​ളും ട്രേ​ഡി​ങ് ആ​പ്പു​ക​ളും നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗൂ​ഗി​ളി​നും ഡൊ​മൈ​ന്‍ ര​ജി​സ്ട്രാ​ര്‍​ക്കും സൈ​ബ​ര്‍ ഓ​പ​റേ​ഷ​ന്‍ എ​സ്.​പി ഹ​രി​ശ​ങ്ക​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ആ​പ്പു​ക​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് നീ​ക്കം ചെ​യ്ത​ത്.

Related posts

Leave a Comment