ലോക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി കോ​ൺ​ഗ്ര​സ് യോഗങ്ങൾ; നാ​ളെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​ യോഗം


തി​രു​വ​ന​ന്ത​പു​രം: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി യോ​ഗ​ങ്ങ​ൾ ചേ​രാ​ൻ കോ​ൺ​ഗ്ര​സ്. നാ​ളെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യും മ​റ്റ​ന്നാ​ള്‍ കെ​പി​സി​സി യോ​ഗ​വു​മാ​ണ് ചേ​രു​ക.

പ്ര​വ​ര്‍​ത്ത​ക​സ​മി​തി യോ​ഗ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് നാ​ളെ​യും മ​റ്റ​ന്നാ​ളു​മാ​യി നേ​തൃ​യോ​ഗം ചേ​രു​ന്ന​ത്. നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി ചേ​രു​ന്ന​ത്.

പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കി പാ​ര്‍​ട്ടി അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തു​ക ല​ക്ഷ്യ​മി​ട്ടാ​ണ് യോ​ഗ​ങ്ങ​ൾ. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ ​സു​ധാ​ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ കു​റി​ച്ചും യോ​ഗം ച​ര്‍​ച്ച ചെ​യ്യും.

ജ​നു​വ​രി​യി​ല്‍ 20 ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന യാ​ത്ര​യാ​ണ് കെ​പി​സി​സി ആ​ലോ​ചി​ക്കു​ന്ന​ത്. പ​ര​സ്യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​മാ​കും ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ മു​ന്നോ​ട്ടു​വെ​ക്കു​ക.

കെ​പി​സി​സി സം​യു​ക്ത യോ​ഗ​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ കൂ​ടാ​തെ മ​ണ്ഡ​ലം പു​ന​സം​ഘ​ട​ന​യി​ലെ പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്കും.

എ​ഐ​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ ​സി വേ​ണു​ഗോ​പാ​ൽ, സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​ർ, എ.​കെ.​ആ​ന്‍റ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

Related posts

Leave a Comment