ലോക്ക് ഡൗണിൽ തെരുവുനായകൾ പട്ടിണിയിൽ; അ​ക്ര​മാ​സ​ക്ത​രാ​കു​മോയെന്ന ആ​ശ​ങ്ക​യോടെ നാ​ട്ടു​കാ​ർ

ഹ​രി​പ്പാ​ട് :കോ​വി​ഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ തെ​രു​വു​നാ​യ്ക്ക​ൾ മു​ഴു​പ്പ​ട്ടി​ണി​യി​ലാ​യ​ത് ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു. ഹോ​ട്ട​ലു​ക​ൾ, അ​റ​വു​ശാ​ല​ക​ൾ എ​ന്നി​വ അ​ട​ച്ചു​പൂ​ട്ടി​യ​തോ​ടെ​യാ​ണ് ഇ​വ​യ്ക്കു​തീ​റ്റ​യി​ല്ലാ​താ​യ​ത്.

ഇ​വി​ടെ നി​ന്നു തെ​രു​വോ​ര​ങ്ങ​ളി​ലേ​ക്ക്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നാ​യക​ളു​ടെ ഇ​ഷ്ട​ഭോ​ജ്യ​മാ​യി​രു​ന്നു. തെ​രു​വുനാ​യക​ൾ​ക്ക് ഭ​ക്ഷ​ണം കി​ട്ടാ​താ​കു​ന്ന​തോ​ടെ അ​ക്ര​മാ​സ്ക​​രാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.

തെ​രു​വുനാ​യക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി ഇ​വയെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം. എ​ന്നാ​ൽ പ​ല​യി​ട​ങ്ങളിലും ഈ ​നി​ർ​ദ്ദേ​ശം പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള വി​ല​യി​രു​ത്ത​ൽ.

ഭ​ക്ഷ​ണം കി​ട്ടാ​തെ വ​രു​ന്ന​തോ​ടെ അ​ക്ര​മാ​സ​ക്ത​മാ​കു​ക​യാ​ണി​വ.​ഇ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും, ഇ​രു​ച​ക്ര​വാ​ഹ​ന​യാത്രികരും ഭീ​തി​യി​ലാ​ണ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ ആ​ക്ര​മണംകു​ടു​ത​ലാ​യി​ ഉ​ണ്ടാ​കു​ന്ന​ത്. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ, മ​റ്റ് ഭ​ക്ഷ​ണ​ശാ​ല​ക​ൾ, ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ൾ, കോ​ട​തി​വ​രാ​ന്ത​ക​ൾ, സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​പ​രി​സ​രം, ക​ട​ക​ളു​ടെ വ​രാ​ന്ത​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​ധാ​ന​ ക​വാ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ ത​ന്പ​ടി​ക്കു​ന്ന​ത്.

മുന്പ് തെ​രു​വു​നാ​യക​ളു​ടെ ക​ടി​യേ​റ്റു മ​ര​ണ​ങ്ങ​ൾ​വ​രെ സം​ഭ​വി​ച്ചി​ട്ടു​ണ്ടി​വി​ടെ. അ​തു​പോ​ലെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​രും നി​ര​വ​ധി​യാ​യി​രു​ന്നു.

ഗ്രാ​മ​ പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ ന​ട​ത്തി ന​മ്മ​ൾ ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ൾ അ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളെ​ങ്കി​ലും തെ​രു​വുനാ​യക​ൾ​ക്ക് ന​ൽ​കാ​നു​ള്ള മ​ന​സു കാ​ട്ട​ണ​മെ​ന്ന ആവശ്യം ശ​ക്ത​മാ​കു​ക​യാ​ണ് .

Related posts

Leave a Comment