ലോ​ക്ക് ഡൗ​ണ്‍ കാ​ലം പ്ര​തീ​ക്ഷി​ക്കാ​ത്ത ചി​ല ന​ല്ല ഫ​ല​ങ്ങ​ളു​ണ്ടാ​ക്കി! സ​ർ​വേ​യി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ ഇങ്ങനെ…

തൃ​ശൂ​ർ: ലോ​ക്ക് ഡൗ​ണ്‍ കാ​ലം പ്ര​തീ​ക്ഷി​ക്കാ​ത്ത ചി​ല ന​ല്ല ഫ​ല​ങ്ങ​ളു​ണ്ടാ​ക്കി​യെ​ന്നു പ​ഠ​ന റി​പ്പോ​ർ​ട്ട്.

തൃ​ശൂ​ർ നി​ർ​മ​ല​മാ​ത സെ​ൻ​ട്ര​ൽ സ്കൂ​ൾ മാ​താ​പി​താ​ക്ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ഇ​ട​യി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ഈ ​വി​വ​രം. കു​ടും​ബ​ബ​ന്ധം സു​ദൃ​ഡ​മാ​ക്കി​യെ​ന്നാ​ണു സ​ർ​വേ​യി​ലെ പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ.

സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത 92 ശ​ത​മാ​നം മാ​താ​പി​താ​ക്ക​ളും ത​ങ്ങ​ളു​ടെ മ​ക്ക​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കാ​ൻ ലോ​ക്ക്ഡൗ​ണ്‍ സ​ഹാ​യി​ച്ചെ​ന്നു പ​റ​ഞ്ഞു. പ്ര​കൃ​തി​യു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് 74.9 ശ​ത​മാ​നം കു​ട്ടി​ക​ളും പ​റ​ഞ്ഞു.

വൈ​വാ​ഹി​ക ജീ​വി​ത​ത്തെ ശ​ക്തി​പ്പെ​ടു​ത്തി​യെ​ന്ന് 30.7 ശ​ത​മാ​നം മാ​താ​പി​താ​ക്ക​ൾ. കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി അ​ടു​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന് 58 ശ​ത​മാ​നം കു​ട്ടി​ക​ളും പ്ര​തി​ക​രി​ച്ചു.

എ​ന്നാ​ൽ, കു​ട്ടി​ക​ളു​ടെ ഉ​റ​ക്കം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. 55 ശ​ത​മാ​നം പേ​രും വ​ള​രെ വൈ​കി ഉ​റ​ങ്ങു​ന്ന ശീ​ല​ത്തി​ലേ​ക്കു മാ​റി.

കു​ട്ടി​ക​ളി​ൽ 89.9 ശ​ത​മാ​നം പേ​രും വീ​ട്ടു​ജോ​ലി​ക​ളി​ൽ സ​ഹാ​യി​ക്കാ​ൻ തു​ട​ങ്ങി. 89 ശ​ത​മാ​നം കു​ട്ടി​ക​ളും സ്കൂ​ളി​ൽ പോ​കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ ദുഃ​ഖി​ത​രാ​ണ്.

കൂ​ട്ടു​കാ​രു​മാ​യി സ​മ​യം ചെ​ല​വി​ടാ​ൻ പ​റ്റാ​ത്ത​തി​ൽ വി​ഷ​മി​ക്കു​ന്ന​വ​രു​മു​ണ്ട്. 60.7 ശ​ത​മാ​നം പേ​ർ. ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചെ​ന്നും സ​ർ​വേ വെ​ളി​പ്പെ​ടു​ത്തി.

‘ഇം​പാ​ക്ട് ഓ​ഫ് കൊ​റോ​ണ ഇം​പോ​സ്ഡ് ലോ​ക്ക് ഡൗ​ണ്‍ ഓ​ണ്‍ ചി​ൽ​ഡ്ര​ൻ ആ​ന്‍​ഡ് ഫാ​മി​ലീ​സ് ’ എ​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ട് തൃ​ശൂ​ർ ഈ​സ്റ്റ് പോ​ലീ​സ് സി​ഐ ലാ​ൽ​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു.

2,500 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ എ​ൽ​കെ​ജി മു​ത​ൽ അ​ഞ്ചാം ക്ലാ​സു​വ​രെ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ഇ​ട​യി​ലും ആ​റാം ക്ലാ​സു​മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഇ​ട​യി​ലും വ്യ​ത്യ​സ്ത സ​ർ​വേ​ക​ളാ​ണു ന​ട​ത്തി​യ​ത്.

കു​ട്ടി​ക​ളേ​യും കു​ടും​ബ​ങ്ങ​ളേ​യും ലോ​ക്ക് ഡൗ​ണും പു​തി​യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും എ​ങ്ങ​നെ സ്വാ​ധീ​നി​ച്ചു, സ്കൂ​ളി​ന്‍റെ ത​ന്നെ ‘ആ​ത്മ’ എ​ന്ന പ്രൊ​ജ​ക്ടി​ന്‍റെ കീ​ഴി​ലാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്.

പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ ഡോ. ​ടോ​ണി ജോ​സ​ഫ്, പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ. ഡോ. ​സോ​ഫി പെ​രേ​പ്പാ​ട​ൻ, സി​സ്റ്റ​ർ ലി​റ്റി​ൽ മ​രി​യ, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ൻ​സാ മ​രി​യ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് മേ​രി പ്ലാ​ക്ക​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Related posts

Leave a Comment