സ്ത്രീകളുടെ ശ്രദ്ധയ്ക്ക്! സൈ​ബ​ർ സെ​ല്ലി​ൽ നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന സ്ത്രീ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു അ​നാ​വ​ശ്യ കാ​ളു​ക​ൾ പോ​കു​ന്ന​താ​യി റിപ്പോര്‍ട്ട്‌

മ​ല​പ്പു​റം: സൈ​ബ​ർ സെ​ല്ലി​ൽ നി​ന്നാ​ണെ​ന്ന വ്യാ​ജേ​ന സ്ത്രീ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു അ​ടു​ത്ത​കാ​ല​ത്താ​യി അ​നാ​വ​ശ്യ കാ​ളു​ക​ൾ പോ​കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

ഇ​ങ്ങ​നെ വി​ളി​ച്ചു മോ​ശ​മാ​യ പ​ല കാ​ര്യ​ങ്ങ​ളും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്നു​ണ്ടെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​റ്റു പ​ല പേ​ഴ്സ​ണ​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

വീ​ട്ടി​ലെ അം​ഗ​ങ്ങ​ളു​ടെ ഫോ​ണ്‍ ന​ന്പ​ർ ചോ​ദി​ച്ച​റി​ഞ്ഞു ഇ​ത്ത​ര​ത്തി​ൽ അ​വ​രെ​യും വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ നെ​റ്റ് ന​ന്പ​റു​ക​ളി​ൽ നി​ന്നു സൈ​ബ​ർ സെ​ല്ലി​ൽ നി​ന്നോ മ​റ്റു പോ​ലീ​സ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നോ ഫോ​ണി​ലൂ​ടെ വി​ളി​ക്കാ​റി​ല്ലെ​ന്നു എ​സ്പി അ​റി​യി​ച്ചു.

ഇ​ങ്ങ​നെ വ​രു​ന്ന കാ​ളു​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ഒ​രു കാ​ര​ണ​വ​ശാ​ലും വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു വി​വ​ര​ങ്ങ​ളും കൈ​മാ​റ​രു​തെ​ന്നും എ​സ്പി അ​റി​യി​ച്ചു.

Related posts

Leave a Comment