ഏ​ഴു മാ​സം ഗ​ര്‍​ഭി​ണി​! ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്നു കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ യു​വ​തി ഹെ​ലി​കോ​പ്റ്റ​റി​ല്‍ പ്ര​സ​വി​ച്ചു

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്നു കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ യു​വ​തി ഹെ​ലി​കോ​പ്റ്റ​റി​ല്‍ പ്ര​സ​വി​ച്ചു.

കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ ലാ​ന്‍​ഡ് ചെ​യ്ത ഉ​ട​നെ​യാ​യി​രു​ന്നു യു​വ​തി​യു​ടെ സു​ഖ​പ്ര​സ​വം. ഏ​ഴു മാ​സം ഗ​ര്‍​ഭി​ണി​യാ​യ അ​ഗ​ത്തി സ്വ​ദേ​ശി​നി നു​സൈ​ബ​യാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ല്‍ പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

അ​ഗ​ത്തി​യി​ലെ രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ല്‍​നി​ന്നാ​ണ് ഇ​വ​രെ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച​ത്. തൃ​ശൂ​ര്‍ ദ​യ ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ലാ​ണ് ഈ ആശുപത്രി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ദ​യ ആ​ശു​പ​ത്രി​യി​ലെ സി​സ്റ്റ​ര്‍ ധ​ന്യ​യാ​ണ് നു​സൈ​ബ​യെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ശു​ശ്രൂ​ഷി​ച്ച​ത്. യു​വ​തി​യു​ടെ നി​ല ആ​ശ​ങ്കാ​ജ​ന​ക​മാ​യ​തി​നാ​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി പ​വ​ന്‍​ഹാ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു വ​ന്ന​ത്.

മാ​താ​പി​താ​ക്ക​ളാ​യ ഫാ​ത്തി​മ, ജ​മാ​ലു​ദ്ദീ​ന്‍ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. യു​വ​തി​യെ ഉ​ട​നെ പ്ര​ത്യേ​ക ആം​ബു​ല​ന്‍​സി​ല്‍ എ​റ​ണാ​കു​ളം ലൂ​ര്‍​ദ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നു ലൂ​ര്‍​ദ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment