ശ​നി​യും ഞാ​യ​റും ഹോ​ട്ട​ലു​ക​ളി​ൽ ഹോം ​ഡെ​ലി​വ​റി മാ​ത്രം; നാ​ളെ മൊ​ബൈ​ൽ റി​പ്പ​യ​ർ ക​ട​ക​ൾ തു​റ​ക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 12 നും 13​നും ക​ടു​ത്ത ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വാ​ദ​മു​ള്ളു​വെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.

12നും 13​നും ടേ​ക്ക് എ​വേ, പാ​ഴ്സ​ൽ സൗ​ക​ര്യ​ങ്ങ​ൾ ഹോ​ട്ട​ലു​ക​ളി​ൽ അ​നു​വ​ദ​നീ​യ​മ​ല്ല.

ശ​ക്ത​മാ​യ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​ടു​ത്ത പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

11ന് ​തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ ക​ട​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ റി​പ്പ​യ​ർ ചെ​യ്യു​ന്ന ക​ട​ക​ളും ഉ​ൾ​പ്പെ​ടു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment