ലോധയുടെ ഇന്നിംഗ്‌സ്

sp-loda-l2016 സെപ്റ്റംബര്‍ ഒന്നിന് ലോധ കമ്മറ്റി, ബിസിസിഐ നടപ്പില്‍ വരുത്തേണ്ട രണ്ടാം ഘട്ട നിര്‍ദേശങ്ങള്‍ നല്‍കി. തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്താനും വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 15ന് നടത്താനുമായിരുന്നു ലോധ കമ്മറ്റിയുടെ നിര്‍ദേശം. കൂടാതെ ഡിസംബര്‍ 30നകം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ ഭരണസമതി രൂപീകരിക്കണമെന്നും ലോധ കമ്മിറ്റി നിര്‍ദേശിച്ചു.

2016 സെപ്റ്റംബര്‍ 28ന് ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബിസിസിഐക്കു കഴിയുകയില്ലെന്നും അതുകൊണ്ട് ബോര്‍ഡ് നേതൃത്വത്തെ മാറ്റണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുര്‍ ബോര്‍ഡിനെ താക്കീതു ചെയ്തു.

ലോധ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം യെസ് ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും ബിസിസിഐ അക്കൗണ്ടുകളില്‍നിന്നും സംസ്ഥാന അസോസിയേഷനുകള്‍ക്കു നല്‍കേണ്ട ഫണ്ടുകള്‍ നിര്‍ത്തിവച്ചു. ഇന്ത്യ  ന്യൂസിലന്‍ഡ് പരമ്പര റദ്ദ് ചെയ്യേണ്ട സ്ഥിതി വന്നെങ്കിലും ഫണ്ടുകള്‍ കൃത്യ സമയത്തു വിതരണം ചെയ്തതിനാല്‍ പരമ്പര മുടക്കമില്ലാതെ നടന്നു.

ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഇനി സംസ്ഥാന അസോസിയേഷനുകള്‍ക്കു ഫണ്ടുകള്‍ നല്‍കില്ലെന്നു സുപ്രീം കോടതിയുടെ തീര്‍പ്പുണ്ടായി. ലോധ കമ്മറ്റിയുടെ നിര്‍ദേശങ്ങളില്‍ ഐസിസിയുടെ ഇടപെടലുകള്‍ അറിയാന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുരാഗ് ഠാക്കുറിനോട് കോടതി നിര്‍ദേശിച്ചു.

നവംബറില്‍ ലോധ കമ്മിറ്റി ബിസിസിഐയിലെ യോഗ്യതയില്ലാത്തവരെ പുറത്താക്കാനും ബിസിസിഐയുടെ ദിനംപ്രതിയുള്ള നടത്തിപ്പ് വീക്ഷിക്കാന്‍ ജി.കെ. പിള്ളയെ നിരീക്ഷകനായി നിയമിക്കാനും ശിപാര്‍ശ ചെയ്തു.

ജൂലൈ 18ന് വന്ന വിധിയില്‍ ബിസിസിഐ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി ഡിസംബറില്‍ സുപ്രീം കോടതി തള്ളി. ജി.കെ. പിള്ള, മുന്‍ ക്രിക്കറ്റര്‍ മൊഹീന്ദര്‍ അമര്‍നാഥ്, മുന്‍ സിഎജി വിനോദ് റായ് എന്നിവരടങ്ങുന്ന പാനല്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം മുന്നോട്ടു വച്ചു.

2017 ജനുവരി 2ന് ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് അനുരാഗ് ഠാക്കുറിനെ സുപ്രീം കോടതി അയോഗ്യനാക്കുന്നു. കോടതി തെറ്റിദ്ധരിപ്പിച്ചതിനുള്ള കോടതിയലക്ഷ്യത്തില്‍ അനുരാഗ് ഠാക്കുര്‍ ജനുവരി 19ന് മുമ്പ് മറുപടി നല്‍കണം. സെക്രട്ടറി അജയ് ഷിര്‍ക്കെയും കോടതി അയോഗ്യനാക്കി. ലോധ കമ്മിറ്റി നിര്‍ദേശിച്ച ശിപാര്‍ശകള്‍ നടപ്പാക്കാത്തതിനാണ് ബോര്‍ഡിനെതിരേ നടപടികള്‍ വന്നത്.

Related posts