ഓസ്കര്‍ ഷാങ്ഹായിലെത്തി

sp-oscar-lഷാങ്ഹായ്: ബ്രസീലിന്‍ മധ്യനിര താരം ഓസ്കര്‍ ചൈനീസ് സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഷാങ്ഹായിലെത്തി. ഏഷ്യന്‍ ട്രാന്‍സ്ഫര്‍ റിക്കാര്‍ഡ് തുകയായ 6.3 കോടി ഡോളറിനാണ് 25 കാരനായ ഓസ്കറിനെ ഷാങ്ഹായ് എസ്‌ഐപിജി സ്വന്തമാക്കിയത്. ഓസ്കറിനെ കാത്ത് ക്ലബ് ആരാധകര്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. കഴിഞ്ഞ ആഴ്ച അര്‍ജന്‍റീനയുടെ മുന്നേറ്റനിര താരം കാര്‍ലോസ് ടെവസുമായി ഷാങ്ഹായ് ഷെന്‍ഹുവ രണ്ടു വര്‍ഷത്തെ കരാറിലെത്തിയിരുന്നു.

പുതിയ റിപ്പോര്‍ട്ട് പ്രകാരം നാലു കോടി ഡോളറാണ് ഓരോ സീസണിലും ടെവസിന് ലഭിക്കുക. ഇതോടെ ലോകത്തെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ഫുട്‌ബോള്‍ താരമാകും ടെവസ്. ബ്രസീലിന്‍റെ ഹള്‍ക്കിനെ എസ്‌ഐപിജി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സ്വന്തമാക്കിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ചെല്‍സി, ടോട്ടനം ടീമുകളെ പരിശീപ്പിച്ച ആന്ദ്രെ വിലാസ് ബൊവാസാണ് എസ്‌ഐപിജിയുടെ പരിശീലകന്‍.

Related posts