സം​സ്ഥാ​ന​ത്ത് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു; പ​ല​യി​ട​ത്തും വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 20 മ​ണ്ഡ​ല​ങ്ങ​ളി​ലും വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. രാ​വി​ലെ ത​ന്നെ പ്ര​മു​ഖ നേ​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര​യാ​ണ് ബൂ​ത്തു​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നാ​ൽ പ​ല​യി​ട​ത്തും വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ അ​ഞ്ചി​ട​ത്ത് ത​ക​രാ​റു​ണ്ടാ​യി. ക​ണ്ണൂ​രി​ൽ നാ​ലി​ട​ത്ത് വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. പ​ത്ത​നം​തി​ട്ട​യി​ൽ നാ​ല് ബൂ​ത്തു​ക​ളി​ലും വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ വാ​ണി​മേ​ലി​ൽ ര​ണ്ട് ബൂ​ത്തു​ക​ളി​ലും യ​ന്ത്രം ത​ക​രാ​റി​ലാ​യി. ഫ​റോ​ക്ക് വെ​സ്റ്റ് ന​ല്ലൂ​രി​ൽ വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു. വ​ട​ക​ര മാ​ക്കൂ​ൽ​പീ​ടി​ക 110-ാം ന​മ്പ​ർ ബൂ​ത്തി​ലും പാ​ല​ക്കാ​ട് പി​രി​യാ​രി 123-ാം ന​മ്പ​ർ ബൂ​ത്തി​ലും പോ​ളിം​ഗ് തു​ട​ങ്ങാ​നാ​യി​ല്ല.

കോ​ഴി​ക്കോ​ട് നെ​ടു​ങ്ങോ​ട്ടൂ​ർ ബൂ​ത്ത് 84ൽ ​വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. ക​ണ്ണൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് ഇ​രി​ങ്ങ​ൽ യു ​പി സ്കൂ​ൾ 17 ബൂ​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്രം പ​ണി​മു​ട​ക്കി. മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കൊ​ണ്ടോ​ട്ടി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 164 ചോ​ല​മു​ക്ക് ബൂ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ സാ​ങ്കേ​തി​ക ത​ക​രാ​റു​ണ്ടാ​യി.

Related posts

Leave a Comment