മെഡിസിൻ ബോർഡ് പതിച്ച് മറ്റു സാധനങ്ങൾ കടത്താൻ ശ്രമം; ലോറിയും ജീവനക്കാരും പോലീസ് കസ്റ്റഡിയിൽ

അ​ന്പ​ല​പ്പു​ഴ: ലോ​ക്ക് ഡൗ​ണ്‍ മ​റി​ക​ട​ന്ന് മെ​ഡി​സി​ൻ എ​ന്ന ബോ​ർ​ഡ് വെ​ച്ച് മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ ക​ട​ത്താ​ൻ ശ്ര​മി​ച്ച ലോ​റി​യും ജീ​വ​ന​ക്കാ​രും പു​ന്ന​പ്ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പാ​ത​യി​ൽ പു​ന്ന​പ്ര​യി​ൽ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ആ​ല​പ്പു​ഴ പാ​ഴ്സ​ൽ സ​ർ​വീ​സി​ന്‍റെ മെ​ഡി​സി​ൻ ബോ​ർ​ഡു​മാ​യി വ​ന്ന ലോ​റി പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

കാ​ജാ ബീ​ഡി, ദി​നേ​ശ് ബീ​ഡി, ചെ​രു​പ്പു​ക​ൾ, ബു​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ലോ​ക്ഡൗ​ണി​ന് മു​ൻ​പ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തിച്ച് ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് ഇ​വ​ർ അവിടെനിന്നു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ലോ​റി ഡ്രൈ​വ​ർ ആ​ല​പ്പു​ഴ ആ​ര്യാ​ട് വ​ട​ക്കെ അ​റ്റ​ത്ത് വീ​ട്ടി​ൽ ദി​ലീ​പി​ന്‍റെ മ​ക​ൻ ദീ​പു (26), ക്ലീ​ന​ർ പു​ന്ന​പ്ര ക​ല്ലും​പ​റ​ന്പ് വീ​ട്ടി​ൽ കു​ഞ്ഞു​മോ​ന്‍റെ മ​ക​ൻ സ​ജീ​വ് (39 ) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ​സ്ഐ രാ​ജ​ൻ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ലോ​റി പി​ടി​കൂ​ടി​യ​ത്. എ​സ്ഐ അ​ശോ​ക​ൻ, പ്രെ​ബോ​ഷ​ൻ എ​സ്ഐ മോ​നി​ഷ്, അ​ഭി​ലാ​ഷ്, ബി​ജോ​യ്, നി​ഥി​ൻ, മാ​ത്യു, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​ഞ്ജി​ത്ത്, ഹോം ​ഗാ​ർ​ഡ് ചാ​ണ്ടി എ​ന്നി​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​വും മ​റ്റും ക​ണ്ടെ​ത്തി​യ​തി​നു ശേ​ഷം എ​പി​എ​സ് പാ​ഴ്സ​ൽ സ​ർ​വീ​സ് മാ​നേ​ജ​രു​ടെ പേ​രി​ലും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment