2022 സെ​പ്തം​ബ​ർ 23ലെ പോപ്പുലർ ഫ്രണ്ട് ​ഹ​ർ​ത്താ​ൽ; ന​ഷ്ടം ഈ​ടാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി

ചാ​ത്ത​ന്നൂ​ർ: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി പോപ്പുലർ ഫ്രണ്ട് ​നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ കെ ​എ​സ് ആ​ർ ടി ​സി യ്ക്കു​ണ്ടാ​യ ന​ഷ്ടം ഈ​ടാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി.

2022 സെ​പ്തം​ബ​ർ 23നാ​യി​രു​ന്നു ഹ​ർ​ത്താ​ൽ. നി​ര​വ​ധി കെ ​എ​സ് ആ​ർ ടി ​സി ബ​സു​ക​ൾ​ക്ക് ഹർത്താലിൽ നാ​ശ​ന​ഷ്ടം സംഭവിച്ചു. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച ക്ലെ​യിം​സ് ക​മ്മീ​ഷ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക​യാ​ണ്.

ക്ലെ​യിം​സ് ക​മ്മീ​ഷ​ൻ മു​മ്പാ​കെ തെ​ളി​വ് ന​ല്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് കെഎ​സ്ആ​ർടിസി ആ​രം​ഭി​ച്ച​ത്. ഹൈ​ക്കോ​ട​തി​യ്ക്ക് സ​മീ​പ​മു​ള്ള കെഎ​സ്ആ​ർടിസി യു​ടെ ലെ​യ്സ​ൺ ഓ​ഫീ​സി​ൽ യൂ​ണി​റ്റ് മേ​ധാ​വി​ക​ളും അ​ന്ന് അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രും വി​വ​ര​ങ്ങ​ളും രേ​ഖ​ക​ളും 25ന​കം കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​ർ​ദേശം.

അ​ക്ര​മ​ണം മൂ​ലം സ​ർ​വീ​സ് മു​ട​ങ്ങി​യ​ത് മൂ​ല​മു​ണ്ടാ​യ വ​രു​മാ​ന ന​ഷ്ടം, ബ​സു​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ റി​പ്പോ​ർ​ട്ട്, ജോ​ബ് കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ ലെ​യ്സ​ൺ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്ക​ണം. പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ർ അ​തി​ന്റെ രേ​ഖ​ക​ളും ചി​കി​ത്സാ വി​വ​ര​ങ്ങ​ളും ന​ല്ക​ണം.

Related posts

Leave a Comment