പ്ര​ള​യം വി​ഴു​ങ്ങി​യ നാ​ടി​ന് ഭാ​ഗ്യ​ദേ​വ​തയുടെ കടാക്ഷം; ഒരേ പഞ്ചായത്തിൽ ഒരേ ഏജൻസിയിൽ നിന്ന്  മുപ്പതു ദിവസത്തിനിടെ ഭാഗ്യദേവതയുടെ കടാക്ഷം മൂന്നുപേരെ ലക്ഷപ്രഭുവാക്കി

ആ​ലു​വ: ജി​ല്ല​യി​ൽ ഏ​റ്റ​വും രൂ​ക്ഷ​മാ​യി പ്ര​ള​യ​ദു​ര​ന്തം നേ​രി​ട്ട ക​ടു​ങ്ങ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ഭാ​ഗ്യ​ദേ​വ​ത​യു​ടെ ക​ടാ​ക്ഷം. ക​ഴി​ഞ്ഞ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​രു​ണ്യ, അ​ക്ഷ​യ, സ്ത്രീ ​ശ​ക്തി എ​ന്നീ ലോ​ട്ട​റി​ക​ളു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു പേ​ർ​ക്കാ​യി ല​ഭി​ച്ച​ത്.

ഇ​തെ​ല്ലാം മു​പ്പ​ത്ത​ട​ത്തെ ധ​ന്യ ഏ​ജ​ൻ​സി​യി​ൽനി​ന്നാ​യി​രു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത സ്ത്രീ ​ശ​ക്തി ലോ​ട്ട​റി എ​സ്എ​സ് 129-ാമ​ത്തെ ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ 60 ല​ക്ഷം രൂ​പ​യാ​ണ് ധ​ന്യ ഏ​ജ​ൻ​സി​യി​ലെ ടി​ക്ക​റ്റി​ന് ല​ഭി​ച്ച​ത്.

എ​സ്ജി 881844 ന​മ്പ​ർ ടി​ക്ക​റ്റാ​ണ് സ​മ്മാ​നാ​ർ​ഹ​മാ​യ​ത്. കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​ർ മാ​ട​ശേ​രി​ല്‍ എം.​ഡി. ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​രാണ് സ​മ്മാ​നാർഹൻ. വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ​ക്ക് മൂ​ന്നു പെ​ൺ​മ​ക്ക​ള​ട​ക്കം നാ​ല് മ​ക്ക​ളാ​ണു​ള്ള​ത്. കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​ർ മാ​ട​ശേ​രി​യി​ൽ എം.​ബി. ഷീ​ബ വിറ്റ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം.

ക​ഴി​ഞ്ഞ മാ​സം 29 ന് ​കാ​രു​ണ്യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ ഇ​വി​ടെ നി​ന്നു വി​റ്റ ടി​ക്ക​റ്റി​ന് ല​ഭി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ര​നാ​യ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ കെ.​പി. മു​കു​ന്ദ​നെ​യാ​ണ് അ​ന്ന് ഭാ​ഗ്യം തേ​ടി​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ 24 ന് ​ന​റു​ക്കെ​ടു​ത്ത അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 60 ല​ക്ഷം രൂ​പ​യും ധ​ന്യ​യി​ൽ​നി​ന്നു വി​റ്റ ടി​ക്ക​റ്റി​നാ​യി​രു​ന്നു.

ഇ​ന്ന​ലെ വീ​ണ്ടും ഒ​ന്നാം സ​മ്മാ​നം തേ​ടി​യെ​ത്തി​യ​പ്പോ​ൾ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ മൂ​ന്ന് ഒ​ന്നാം സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യെ​ന്ന അ​ത്യ​പൂ​ർ​വ ബ​ഹു​മ​തി​യാ​ണ് ധ​ന്യ ഏ​ജ​ൻ​സി​ക്കു ല​ഭി​ച്ച​ത്. സാ​ഹി​ത്യ​കാ​ര​നാ​യ ശ്രീ​മ​ൻ നാ​രാ​യ​ണ​ന്‍റെ സ്ഥാ​പ​ന​മാ​ണ് ധ​ന്യ ലോ​ട്ട​റി ഏ​ജ​ൻ​സി.

മു​പ്പ​ത്ത​ടം ക​വ​ല​യി​ലു​ള്ള ഈ ​സ്ഥാ​പ​ന​ത്തോ​ടൊ​പ്പം പ​ത്ര​വാ​യ​നാ മേ​ശ​യു​മു​ണ്ട്. ഇ​വി​ടെ ദീ​പി​ക​യ​ട​ക്കം പ്ര​ധാ​ന പ​ത്ര​ങ്ങ​ളും ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ങ്ങ​ളും സൗ​ജ​ന്യ​മാ​യി വാ​യി​ക്കാം. ലോ​ട്ട​റി​യി​ൽനി​ന്നു​ള്ള വ​രു​മാ​നം സാ​മൂ​ഹ്യ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ വി​നി​യോ​ഗി​ക്കു​ന്നു​ണ്ട്.

Related posts