ലോട്ടറിത്തട്ടുകൾ വീണ്ടും നിരന്നു; പൊതുഗതാഗതം ഇല്ലാത്തതിനാൽ വിൽപന കുറവായിരുന്നെന്ന് കച്ചവടക്കാർ

കോ​ട്ട​യം: ലോ​ട്ട​റിത്ത​ട്ടു​ക​ൾ നി​ര​ന്നു. നി​ർ​ത്തി​വ​ച്ചി​രു​ന്ന ലോ​ട്ട​റി വി​ല്പ​ന ഇ​ന്ന​ലെ മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു. ലോ​ക്ക്ഡൗ​ണി​നെത്തുട​ർ​ന്ന് ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ച ഭാ​ഗ്യ​ക്കു​റി​ക​ളു​ടെ വി​ല്പ​ന​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ലോ​ട്ട​റി​യു​ടെ മൊ​ത്ത വി​ത​ര​ണ ക​ട​ക​ൾ ഭൂ​രി​ഭാ​ഗ​വും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടേ​താ​യ​തി​നാ​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഇ​വ​ർ ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​പ്പോ​ൾ നാ​ട്ടി​ലേ​ക്ക് പോ​യ​താ​ണ്. തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. പൊ​തു​ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ കു​റ​വാ​ണ്.

ജൂ​ണ്‍ ര​ണ്ടു മു​ത​ൽ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് ന​റു​ക്കെ​ടു​പ്പ്. ജൂ​ണ്‍ ര​ണ്ടി​ന് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ന്ന പൗ​ർ​ണ​മി ടി​ക്ക​റ്റി​ന്‍റെ വി​ൽ​പ​ന​യാ​ണ് ഇപ്പോൾ ന​ട​ന്ന​ത്. ന​ഗ​ര​ത്തി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും ആ​ളു​ക​ൾ കു​റ​വാ​യ​തി​നാ​ൽ കാ​ര്യ​മാ​യ വി​ൽ​പ​ന ന​ട​ക്കു​ന്നി​ല്ല.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ച്ച​വ​ടം മെ​ച്ച​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ൽ​പ​ന​ക്കാ​ർ. സ്ക്, സാ​നി​റ്റൈ​സ​ർ അ​ട​ക്ക​മു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രു​ന്നു ടി​ക്ക​റ്റ് വി​ൽ​പ​ന.

ഭാ​ഗ്യ​ക്കു​റി​യി​ൽ​നി​ന്നു​ള്ള ലാ​ഭം പൂ​ർ​ണ​മാ​യും കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് സ​ർ​ക്കാ​ർ വി​നി​യോ​ഗി​ക്കു​ന്ന​ത്. ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ സ​ജീ​വ അം​ഗ​ങ്ങ​ൾ​ക്ക് വി​ൽ​പ​ന പു​ന​രാ​രം​ഭി​ക്കു​വാ​ൻ ബോ​ർ​ഡി​ൽ​നി​ന്നും 3,500 രൂ​പ​യു​ടെ മു​ൻ​കൂ​ർ സ​ഹാ​യ​വും ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment