Set us Home Page

തൃ​ഷ​യും ചി​മ്പുവും വീ​ണ്ടും പ്ര​ണ​യി​ക്കു​ന്നു!

ത​മി​ഴി​ൽ വ​ലി​യ വി​ജ​യം നേ​ടി​യ സി​നി​മ​യാ​യി​രു​ന്നു വി​ണ്ണൈ​താ​ണ്ടി വ​രു​വാ​യാ. തൃ​ഷ​യും ചി​ന്പു​വും നാ​യി​ക നാ​യ​കന്മാ​രാ​യി അ​ഭി​ന​യി​ച്ച സി​നി​മ തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും ഹി​റ്റാ​യ റൊ​മ​ന്‍റി​ക് സി​നി​മ​ക​ളി​ലൊ​ന്നാ​യി​രു​ന്നു.

ഗൗ​തം മേ​നോ​ന്‍റെ സം​വി​ധാ​ന​ത്തി​ലെ​ത്തി​യ ചി​ത്ര​ത്തി​ൽ ജെ​സി എ​ന്ന യു​വ​തി​യും കാ​ർ​ത്തി​ക് എ​ന്ന യു​വാ​വും ത​മ്മി​ലു​ള്ള പ്ര​ണ​യ​മാ​യി​രു​ന്നു ഇ​തി​വൃ​ത്തം.

ഇ​പ്പോ​ഴി​താ വി​ണ്ണൈ​താ​ണ്ടി വ​രു​വാ​യാ​ലൂ​ടെ കാ​ർ​ത്തി​ക്കും ജെ​സി​യും വീ​ണ്ടും പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ കാ​ർ​ത്തി​ക് ഡ​യ​ൽ സെ​യ്ത യെ​ൻ എ​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ത്ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ജെ​സി​യോ​ടു​ള്ള പ്ര​ണ​യ​ത്തി​ൽ നീ​റി ജീ​വി​ക്കു​ന്ന കാ​ർ​ത്തി​ക്കി​നെ​യാ​ണ് ചി​ത്ര​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. കാ​ർ​ത്തി​ക്കി​നെ ആ​ശ്വ​സി​പ്പി​ക്കു​ന്ന ജെ​സി​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ജെ​സി​യെ കാ​ർ​ത്തി​ക് ഫോ​ണി​ൽ വി​ളി​ക്കു​ന്ന​തോ​ടെ​യാ​ണ് ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ തു​ട​ക്കം.

കേ​ര​ള​ത്തി​ലെ​ത്തി ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി പോ​യ ജെ​സി ന്യൂ​യോ​ർ​ക്കി​ലെ കോ​വി​ഡ് പ്ര​ശ്ന​ത്തെ കു​റി​ച്ചെ​ല്ലാം കാ​ർ​ത്തി​ക്കി​നോ​ട് സം​സാ​രി​ക്കു​ന്നു​ണ്ട്.

സം​ഭാ​ഷ​ണം പ​തി​യെ അ​വ​രു​ടെ പ്ര​ണ​യ​ത്തെ കു​റി​ച്ചാ​കു​ന്നു. നീ​യി​ല്ലാ​തെ എ​നി​ക്ക് ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നും എ​ന്നെ സ്നേ​ഹി​ക്കെ​ന്നും കാ​ർ​ത്തി​ക് ജെ​സി​യോ​ട് പ​റ​യു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തി​ലേ​ക്കാ​ണ് ആ ​സം​സാ​രം നീ​ളു​ന്ന​ത്.

സി​നി​മ​യു​ടെ അ​തേ ഫീ​ൽ ന​ൽ​കു​ന്ന ചി​ത്രം അ​തി​വേ​ഗ​മാ​ണ് ത​രം​ഗ​മാ​യി മാ​റി​യ​ത്. നേ​ര​ത്തെ വി​ണ്ണൈ​താ​ണ്ടി വ​രു​വാ​യ എ​ന്ന സി​നി​മ​യ്ക്ക് ര​ണ്ടാം ഭാ​ഗം വ​രു​ന്ന​താ​യി ഗൗ​തം മേ​നോ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഒ​ടു​വി​ൽ 12 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഹ്ര​സ്യ​ചി​ത്ര​മൊ​രു​ക്കി ഗൗ​തം മേ​നോ​ൻ ആ​രാ​ധ​ക​രു​ടെ കൈ​യ​ടി വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. എ. ​ആ​ർ. റ​ഹ്മാ​നാ​ണ് സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS