1,096 കോ​ടി രൂ​പ ലോ​ട്ട​റി​യ​ടി​ച്ച​യാ​ൾ ചെ​യ്ത​ത്..!

ല​ണ്ട​ൻ: ലോ​ട്ട​റി​യ​ടി​ച്ച് കോ​ടി​ക​ൾ കി​ട്ടി​യാ​ൽ വ​ലി​യ വീ​ടും വാ​ഹ​ന​വു​മൊ​ക്കെ സ്വ​ന്ത​മാ​ക്കി രാ​ജ​കീ​യ ജീ​വി​തം ന​യി​ക്കാ​നാ​കും ഏ​വ​രും ആ​ഗ്ര​ഹി​ക്കു​ക. എ​ന്നാ​ല്‍ 108 മി​ല്ല്യ​ണ്‍ യൂ​റോ (1,096 കോ​ടി രൂ​പ) ലോ​ട്ട​റി​യ​ടി​ച്ച യു​കെ സ്വ​ദേ​ശി നീ​ല്‍ ട്രോ​ട്ട​ര്‍ ചെ​യ്ത​ത് അ​തൊ​ന്നു​മ​ല്ല.

വ​ലി​യൊ​രു ത​ടാ​ക​മു​ള്ള 500 ഏ​ക്ക​ര്‍ ഭൂ​മി വാ​ങ്ങി എ​ല്ലു​മു​റി​യെ പ​ണി എ​ടു​ത്തു. 2014ലാ​ണ് നീ​ല്‍ ട്രോ​ട്ട​ര്‍ ത​ന്‍റെ​യും പ​ങ്കാ​ളി​യാ​യ നി​ക്കി ഒ​ട്ടാ​വ​യു​ടെ​യും പേ​രി​ൽ വ​സ്തു വാ​ങ്ങി​യ​ത്. ഇ​തി​ൽ​നി​ന്നു ട്രോ​ട്ട​റി​നെ പി​ന്തി​രി​പ്പി​ക്കാ​ന്‍ പ​ങ്കാ​ളി ശ്ര​മി​ച്ചി​രു​ന്നു. പ​ക്ഷേ, ദീ​ര്‍​ഘ​കാ​ല​മാ​യു​ള്ള ത​ന്‍റെ ആ​ഗ്ര​ഹ​മാ​ണെ​ന്നു പ​റ​ഞ്ഞ് അ​ദ്ദേ​ഹം ഭൂ​മി വാ​ങ്ങി.

ക​ഴി​ഞ്ഞ ഒ​ന്‍​പ​ത് വ​ര്‍​ഷം ട്രോ​ട്ട​ര്‍ അ​വി​ടെ ക​ഠി​ന​മാ​യി അ​ധ്വാ​നി​ച്ചു. നി​റ​യെ പാ​ഴ്മ​ര​ങ്ങ​ള്‍ വീ​ണു​കി​ട​ന്നി​രു​ന്ന സ്ഥ​ല​മാ​യി​രു​ന്നു അ​ത്. അ​വ​യെ​ല്ലാം അ​ദ്ദേ​ഹം നീ​ക്കി. ‌ധാ​രാ​ളം കു​ള​ങ്ങ​ള്‍ കു​ഴി​ക്കു​ക​യും ത​ടാ​ക​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക​യും ചെ​യ്തു. ശൈ​ത്യ​കാ​ല​ത്ത് പ​ക്ഷി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​മാ​കു​ന്ന​തി​ന് ധാ​രാ​ളം വേ​ലി​ച്ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു.

ഇ​ന്ന് അ​വി​ടം വി​വി​ധ ത​രം പ​ക്ഷി​ക​ള്‍, ര​ണ്ട് വം​ശ​ത്തി​ല്‍​പ്പെ​ട്ട മാ​നു​ക​ള്‍, ചെ​റി​യ സ​സ്ത​നി​ക​ള്‍ എ​ന്നി​വ​യു​ടെ ആ​വാ​സ​കേ​ന്ദ്രം കൂ​ടി​യാ​ണ്. ആ​ഗ്ര​ഹ​ങ്ങ​ൾ പ​ല​ർ​ക്കും പ​ല​ത​ര​ത്തി​ലാ​ണ​ല്ലോ..!

Related posts

Leave a Comment