സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഉ​ച്ച​ഭാ​ഷി​ണി​യ്ക്ക് നി​യ​ന്ത്ര​ണം ! പു​തി​യ ഉ​ത്ത​ര​വ് ഇ​ങ്ങ​നെ…

സം​സ്ഥാ​ന​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഉ​ച്ച​ഭാ​ഷ​ണി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍.

നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഡി​ജി​പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. 2020ലെ ​പു​തി​യ ശ​ബ്ദ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ച​ട്ട​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി​ട്ടും വി​വി​ധ മ​ത വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നു ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

കു​ട്ടി​ക​ള്‍, പ്രാ​യം ചെ​ന്ന​വ​ര്‍, രോ​ഗി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ഉ​ച്ച​ഭാ​ഷി​ണി​ക​ളി​ല്‍ നി​ന്നു​ള്ള അ​മി​ത ശ​ബ്ദം ഒ​ട്ടേ​റെ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.

2020 ലെ ​കേ​ന്ദ്ര ച​ട്ടം പ്ര​കാ​രം സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല.

ഓ​ഡി​റ്റോ​റി​യം, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, വി​രു​ന്നു ഹാ​ള്‍, അ​ടി​യ​ന്ത​ര യോ​ഗ​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ല്ലാ​തെ രാ​ത്രി 10 മു​ത​ല്‍ രാ​വി​ലെ 6 വ​രെ ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല.

Related posts

Leave a Comment