പോലീസിനെ വലച്ച കമിതാക്കളായ മോഷ്ടാക്കള്‍ക്ക് ഒടുവില്‍ പിടിവീണു ! യുവതി പലപ്പോഴും മോഷണം നടത്തിയത് പുരുഷ വേഷം ധരിച്ച്

പോക്കറ്റടി പരമ്പരയിലൂടെ പോലീസിനെ വലച്ച മോഷ്ടാക്കള്‍ക്ക് ഒടുവില്‍ പിടിവീണു. 26കാരന്‍ യുവാവിനെയും കാമുകിയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പാര്‍ക്കുകളിലും ബസ് സ്റ്റോപ്പുകളിലുമുള്ളവരെ കേന്ദ്രീകരിച്ചാണ് ഇരുവരും മോഷണം നടത്തി വന്നതെന്ന് പോലീസ് പറയുന്നു. മെയില്‍ ഒരാള്‍ നല്‍കിയ പരാതിയിലാണ് സംഭവം പുറത്തുവരുന്നത്.

ബൈക്കിലെത്തിയ ഒരു യുവാവും യുവതിയും തന്റെ ഫോണ്‍ തട്ടിപ്പറിച്ചു കൊണ്ടുപോയി എന്നായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജുവിനെയും കാമുകി അഞ്ചലി(22)യെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. തിങ്കളാഴ്ച മായാപുരിയില്‍ നിന്നുമാണ് ഇരുവരും അറസ്റ്റിലാകുന്നത്.മോഷണവും തട്ടിപ്പറിയുമായി ബന്ധപ്പെട്ട് 20ല്‍ അധികം കേസാണ് ഇവരുടെ പേരിലുള്ളതെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനായി പുരുഷ വേഷം കെട്ടി അഞ്ചലി പുറത്തിറങ്ങുമെന്നും പോലീസ് വ്യക്തമാക്കി. ഇവരുടെ പക്കല്‍ നിന്നും മോഷ്ടിച്ച നാല് മൊബൈല്‍ ഫോണുകളും ഒരു വാഹനവും പോലീസ് പിടിച്ചെടുത്തു.

Related posts