കടം തന്നിട്ട് ഓടണ്ട..! ലോ ഫ്ളോർ ബസുകൾ കട്ടപ്പുറത്തേക്ക്; മൊട്ടടയറുകൾ മാറ്റി പകരം ഇടാൻ ടയറുകളില്ല; കടം തരില്ലെന്ന് ടയർ കമ്പനികളും

lowfloor-lകോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ലോ ​ഫ്ളോ​റു​ക​ൾ വ​രും വാ​ര​ങ്ങ​ളി​ൽ ക​ട്ട​പ്പു​റ​ത്തു ക​യ​റും. ലോ ​ഫ്ളോ​റി​നു പാ​ക​മാ​യ ട​യ​റു​ക​ളൊ​ന്നും ഡി​പ്പോ​ക​ളി​ൽ സ്റ്റോ​ക്കി​ല്ല. മ​റ്റ് ബ​സു​ക​ളു​ടെ ട​യ​റു​ക​ളെ​ക്കാ​ൾ വ​ലു​പ്പ​മു​ള്ള ട​യ​റു​ക​ളാ​ണ് ലോ ​ഫ്ളോ​ർ ബ​സു​ക​ളു​ടേ​ത്.

നി​ല​വി​ൽ വ​രു​മാ​നം കു​റ​വു​ള്ള ബ​സു​ക​ളു​ടെ ട​യ​റു​ക​ൾ ഊരി മെ​ച്ച​പ്പെ​ട്ട ക​ള​ക്ഷ​നു​ള്ള ബ​സു​ക​ളി​ൽ ഇ​ട്ടാ​ണ് സ​ർ​വീ​സ് തു​ട​രു​ന്ന​ത്. വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി ജി​ല്ല​യി​ൽ 35 ലോ ​ഫ്ളോ​റു​ക​ളാ​ണു​ള്ള​ത്.ലോ ​ഫ്ളോ​റി​നു​ള്ള ട​യ​ർ ക​ടം ന​ൽ​കാ​ൻ ട​യ​ർ ക​ന്പ​നി​ക​ൾ ത​യാ​റ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത​യാ​ഴ്ച ആ​റു ബ​സു​ക​ളു​ടെ ഓ​ട്ടം നി​ല​യ്ക്കും.

Related posts