ഇ​ന്ത്യ​യി​ല്‍ ഇ​നി ആ​ഡം​ബ​ര കാ​റു​ക​ള്‍​ക്കും വി​ദേ​ശ മ​ദ്യ​ത്തി​നും വി​ല കു​റ​യും

ന്യൂ​ഡ​ല്‍​ഹി: 18 വ​ര്‍​ഷം നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ല്‍ ഇ​ന്ത്യ​യും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും ത​മ്മി​ലു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ര്‍ യാ​ഥാ​ര്‍​ത്ഥ്യ​മാ​യി. ‘എ​ല്ലാ വ്യാ​പാ​ര ക​രാ​റു​ക​ളു​ടെ​യും മാ​താ​വ്’ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​ക​രാ​ര്‍ നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ആ​ഡം​ബ​ര കാ​റു​ക​ള്‍, വൈ​ന്‍, അ​ത്യാ​ധു​നി​ക മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യു​ള്‍​പ്പെ​ടെ​യു​ള്ള ഒ​ട്ടേ​റെ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ വി​ല കു​റ​യും.

മെ​ഴ്‌​സി​ഡ​സ് ബെ​ന്‍​സ്, ബി​എം​ഡ​ബ്ല്യു, ഔ​ഡി തു​ട​ങ്ങി​യ യൂ​റോ​പ്യ​ന്‍ കാ​റു​ക​ളു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ നി​ല​വി​ലെ 100 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് ഘ​ട്ടം ഘ​ട്ട​മാ​യി കു​റ​യ്ക്കും. ഏ​ക​ദേ​ശം 16 ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ല്‍ വി​ല​യു​ള്ള കാ​റു​ക​ളു​ടെ തീ​രു​വ ഉ​ട​ന​ടി 40 ശ​ത​മാ​ന​മാ​യി കു​റ​യും. ഇ​ത് പി​ന്നീ​ട് 10 ശ​ത​മാ​നം വ​രെ​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ ആ​ഡം​ബ​ര കാ​റു​ക​ളു​ടെ വി​ല​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കു​റ​വു​ണ്ടാ​കും.

വി​ദേ​ശ വൈ​നു​ക​ള്‍​ക്കും സ്പി​രി​റ്റു​ക​ള്‍​ക്കും മേ​ലു​ള്ള 150 ശ​ത​മാ​നം തീ​രു​വ 20 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കും. പ്രീ​മി​യം വൈ​നു​ക​ള്‍​ക്കും സ്‌​കോ​ച്ച് വി​സ്‌​കി​ക​ള്‍​ക്കും വി​ല ഗ​ണ്യ​മാ​യി കു​റ​യാ​ന്‍ ഇ​ത് കാ​ര​ണ​മാ​കും. ക്യാ​ന്‍​സ​ര്‍ ചി​കി​ത്സ​യ്ക്കു​ള്ള​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ത്യാ​ധു​നി​ക യൂ​റോ​പ്യ​ന്‍ മ​രു​ന്നു​ക​ള്‍​ക്കും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വി​ല കു​റ​യും. കൂ​ടാ​തെ ഇ​ന്ത്യ​ന്‍ മ​രു​ന്നു​ക​ള്‍​ക്ക് യൂ​റോ​പ്യ​ന്‍ വി​പ​ണി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ എ​ളു​പ്പ​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കും.

മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ഹൈ​ടെ​ക് ഗാ​ഡ്‌​ജെ​റ്റു​ക​ള്‍, വി​മാ​ന​ങ്ങ​ളു​ടെ സ്‌​പെ​യ​ര്‍ പാ​ര്‍​ട്‌​സു​ക​ള്‍ എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ ഒ​ഴി​വാ​ക്കും.​ഇ​ന്ത്യ​ന്‍ നി​ര്‍​മ്മി​ത വ​സ്ത്ര​ങ്ങ​ള്‍, തു​ക​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, ആ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് യൂ​റോ​പ്പി​ലെ 27 രാ​ജ്യ​ങ്ങ​ളി​ലെ വി​പ​ണി​യി​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ക്കാ​ന്‍ ഈ ​ക​രാ​ര്‍ വ​ഴി​യൊ​രു​ക്കും. സ്റ്റീ​ല്‍, കെ​മി​ക്ക​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് മേ​ലു​ള്ള നി​കു​തി ഇ​ല്ലാ​താ​കു​ന്ന​ത് രാ​ജ്യ​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കും ക​രു​ത്താ​കും.

Related posts

Leave a Comment