പാര്‍വതി പുത്തനാറിന്റെ ആഴംകൂട്ടാന്‍ ഹോളണ്ടില്‍ നിന്ന് യന്ത്രം ഇറക്കും ! സില്‍റ്റ് പുഷര്‍ എന്ന യന്ത്രത്തിന്റെ പ്രവര്‍ത്തന രീതി ഇങ്ങനെ…

പാര്‍വതി പുത്തനാറിന്റെ ആഴാം കൂട്ടാന്‍ മാത്രമായി ഹോളണ്ടില്‍ നിന്ന് യന്ത്രം ഇറക്കും. സെപ്റ്റംബര്‍ ആദ്യവാരം ഈ യന്ത്രമുപയോഗിച്ച് ആഴംകൂട്ടല്‍ നടത്തും. സില്‍റ്റ് പുഷര്‍ എന്ന യന്ത്രമാണെത്തിക്കുന്നതെന്ന് കേരള വാട്ടര്‍വേയ്‌സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (ക്വില്‍) അധികൃതര്‍ അറിയിച്ചു.

ഇപ്പോള്‍ ആറിലെ ഒഴുക്കിനു തടസ്സമായി അടിഞ്ഞുകിടക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്യുന്നത്. ഇവ മാലിന്യം ശുചിത്വമിഷന്‍/നഗരസഭ എന്നിവവഴി സംസ്‌കരണത്തിന് അയക്കും.

കോവളംമുതല്‍ ആക്കുളംവരെയുള്ള പതിനാറര കിലോമീറ്റര്‍ ദൂരമാണ് ആദ്യം ശുചീകരിക്കുന്നത്. ആക്കുളത്തുനിന്ന് വള്ളക്കടവുവരെയുള്ള ഭാഗങ്ങള്‍ ശുചീകരിച്ചു. കോവളം-ബേക്കല്‍ സംസ്ഥാന ജലപാതയുടെ ഭാഗമായാണ് പുത്തനാര്‍ ശുചീകരിക്കുന്നത്.

അതായത് എട്ടു കിലോമീറ്റര്‍ ദൂരത്തിലാണ് ശുചീകരിച്ചത്. ഇപ്പോള്‍ പൂന്തുറ മൂന്നാറ്റുമുക്ക്, ഇടയാര്‍ എന്നിവിടങ്ങളിലെ മാലിന്യനീക്കം തുടങ്ങി. കോവളംമുതല്‍ ആക്കുളം ഭാഗങ്ങളില്‍നിന്നു നീക്കംചെയ്യുന്ന മാലിന്യങ്ങള്‍ കരയിലേക്കു മാറ്റിയിട്ട് വിവിധയിടങ്ങിലേക്കു മാറ്റും.

വേള്‍ഡ് മാര്‍ക്കറ്റിനകത്തുള്ള സ്ഥലം മറ്റു സര്‍ക്കാര്‍ പുറമ്പോക്കുകളിലുമാണ് മാലിന്യം എത്തിച്ച് കുഴിച്ചുമൂടുക.

Related posts