സി​പി​എം നേ​താ​വ് ബാ​ബു വ​ധം; മൂ​ന്ന് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​കൂ​ടി അ​റ​സ്റ്റി​ൽ; അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

മാ​ഹി: പ​ള്ളൂ​രി​ലെ സി​പി​എം ലോ​ക്ക​ൽ ക​മ്മ​റ്റി അം​ഗം ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്ന് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കൂ​ടി അ​റ​സ്റ്റി​ൽ. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ പ​ള്ളൂ​രി​ലെ ഒ.​പി. ര​ജീ​ഷ്, ക​രീ​ക്കു​ന്നു​മ്മ​ൽ സു​നി​ൽ, പാ​നൂ​രി​ലെ അ​രു​ൺ ഭാ​സ്ക​ർ എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റി​ലാ​യ​വ​രെ ഇ​ന്ന് വൈ​കു​ന്നേ​രം മാ​ഹി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 12ന് ​കൊ​ല​യാ​ളി സം​ഘ​ത്തി​ലെ പാ​നൂ​ർ ചെ​ണ്ട​യാ​ടെ ജെ​റി​ൻ സു​രേ​ഷ്, ശ്യം​ജി​ത്ത്, ഈ​സ്റ്റ് പ​ള്ളൂ​ർ സ്വ​ദേ​ശി പി.​കെ.​നി​ജേ​ഷ്, പ​ന്ത​ക്ക​ൽ വ​യ​ലി​ൽ പീ​ടി​ക​യി​ലെ പി.​കെ. ശ​ര​ത്ത് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ൽ 12 പേ​രു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച സൂ​ച​ന. ക​ഴി​ഞ്ഞ മാ​സം ഏ​ഴി​ന് രാ​ത്രി​യാ​യി​രു​ന്നു ബാ​ബു കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ട് സ്ക്വാ​ഡു​ക​ൾ ആ‍​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts