മ​ധു​വി​നെ കാ​ട്ടി​ക്കൊ​ടു​ത്ത​ത് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രാണെന്ന സഹോദരിയുടെ ആരോപണം തള്ളി വനം വിജിലൻസ് റി​പ്പോ​ർ​ട്ട്

പാലക്കാട്: അ​ട്ട​പ്പാ​ടി​യി​ൽ  ത​ല്ലി​ക്കൊ​ന്ന ആ​ദി​വാ​സി മ​ധു​വി​ന്‍റെ മ​ര​ണ​ത്തി​ൽ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണം ത​ള്ളി വ​നം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. വ​നം പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് (വി​ജി​ല​ൻ​സ്) റി​പ്പോ​ർ​ട്ട് ഹെ​ഡ് ഓ​ഫ് ഫോ​റ​സ്റ്റി​ന് കൈ​മാ​റി. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​ണ് മ​ധു താ​മ​സി​ച്ച ഗു​ഹ കാ​ട്ടി​ക്കൊ​ടു​ത്ത​തെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

മ​ധു​വി​നെ ആ​ക്ര​മി​ക്കാ​ൻ ഒ​ത്താ​ശ ചെ​യ്ത​ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് മ​ധു​വി​ന്‍റെ സ​ഹോ​ദ​രി ച​ന്ദ്രി​ക ആ​രോ​പി​ച്ചി​രു​ന്നു. തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ൾ ഇ​ല്ലാ​തെ നാ​ട്ടു​കാ​രെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ക​യ​റ്റി​വി​ട്ടു​വെ​ന്നും മ​ധു​വി​നെ ആ​ക്ര​മി​ച്ച​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കി​നി​ന്നു​വെ​ന്നും ച​ന്ദ്രി​ക പ​റ​ഞ്ഞു.

മ​ധു​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്താ​ശ ചെ​യ്ത​തെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണെ​ന്ന് മ​ന്ത്രി എ.​കെ. ബാ​ല​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts